HOME
DETAILS

ജില്ലാ സ്‌കൂള്‍ കലോത്സവം; അഴിമതിക്കെതിരേ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

  
backup
December 05, 2018 | 2:36 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-28

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നടന്ന തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും അപ്പീല്‍ അനുവദിച്ചതിലെ അപാകതകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ പെതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കോട്ടണ്‍ഹില്‍ ഗവ. എച്ച്.എസ്.എസിലെ ഉള്‍പ്പെടെ വിദ്യാര്‍ഥിനികളാണ് ഇന്നലെ പ്രതിഷേധപകടനം നടത്തിയത്. കലോത്സവത്തിലെ വിധിനിര്‍ണയത്തില്‍ നടന്ന വ്യാപക അഴിമതിക്കു പിന്നാലെ അപ്പീലുകള്‍ അനുവദിച്ചതിലും വന്‍കൃത്രിമമാണ് തിരുവനന്തപുരം ഡി.ഡിയുടെ നേതൃത്വത്തില്‍ നടന്നത്. ഡി.ഡി ഓഫിസിലെ ചിലരായിരുന്നു ഇതിനു പിന്നില്‍.
മത്സരാര്‍ഥികളുടെ വീഡിയോ ദൃശ്യങ്ങള്‍ ജഡ്ജസിനെ കാണിക്കാതെ കലോത്സവ മാഫിയയുടെ നിര്‍ദേശാനുസരണം അര്‍ഹരായവരെ അപ്പീലിലും തഴഞ്ഞ് കാര്യങ്ങള്‍ തീര്‍പ്പാക്കിയതിനു പിന്നിലും വന്‍അഴിമതി നടന്നു. സബ്ജില്ലാ കലോത്സവങ്ങളില്‍ നിന്ന് അപ്പീലിലൂടെ എത്തിയവരെ സബ്ജില്ലയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് പിന്നിലാക്കാനും ഒരു നൃത്താധ്യാപകന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായി.
അപ്പീലിന്റെ പേരില്‍ വന്‍കൊള്ളയാണ് നടന്നത്. 2000 രൂപ നല്‍കി 254 അപ്പീലുകള്‍ വാങ്ങിയതില്‍ 40 ഓളം അപ്പീലുകള്‍ മാത്രമാണ് അനുവദിച്ചത്. നൃത്ത ഇനങ്ങളില്‍ അപ്പീലുകാരുടെ സി.ഡി പോലും കാണാതെയാണ് അപ്പീല്‍ തള്ളിയത്. സി.ഡി കാണേണ്ട ആവശ്യമില്ലെന്നായിരുന്നു ഡി.ഡി ഓഫിസിലെ സീനിയര്‍ സൂപ്രണ്ടിന്റെ മറുപടി. സംസ്ഥാന കലോത്സവം ഒറ്റക്കു നടത്തിയ തനിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടെന്നായിരുന്നു പരാതിക്കാരോടുള്ള ഇയാളുടെ മറുപടി. സംഭവം വിവാദമാകുന്നത് ഭയന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഇന്നലെ ഓഫിസില്‍ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് ഇനങ്ങളില്‍ ഉള്‍പ്പെടെ കോട്ടണ്‍ഹില്‍ സ്‌കൂള്‍ നല്‍കിയ ഏഴ് അപ്പീലുകളും തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  7 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  7 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  7 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  7 days ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  7 days ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  7 days ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  7 days ago