കുമ്പിടി റെയ്ഞ്ച് കണ്‍വന്‍ഷനും ഹാജി കെ. മമ്മദ് ഫൈസി അനുസ്മരണവും
കുമ്പിടി: സമസ്ത കുമ്പിടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഹാജി കെ മമ്മദ് ഫൈസി അനുസ്മരണവും സുപ്രഭാതം ദിനപത്ര ക്യാംപയ്‌നും സംയുക്തമായി നടത്തി. മുഫത്തിശ് ഉസ്മാന്‍ ഫൈസി അധ്യക്ഷനായി. മുദരിബ് എന്‍.എം.കെ മൗലവി മുഖ്യപ്രഭാഷണവും ഉദ്ഘാടനവും നിര്‍വഹിച്ചു. കെ. മുസ്തഫാ ഫൈസി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സുപ്രഭാതം ദിനപത്രത്തിനായി കൂടുതല്‍ വാര്‍ഷിക വരിക്കാരെ ചേര്‍ക്കാനും റെയ്ഞ്ച് തല ഉദ്ഘാടനം നടത്താനും തീരുമാനിച്ചു. സി.ടി. സെയ്തലവി, കെ.എം. ഹസ്സന്‍ മൗലവി, ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. സെക്രട്ടറി ടി. ഹൈദറലി മൗലവി സ്വാഗതവും സുപ്രഭാതം റെയ്ഞ്ച് കോ ഓഡിനേറ്റര്‍ മുഹമ്മദ് ഖൗലാനി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (പ്രസി), കെ.എം ഹസ്സന്‍ മൗലവി, കെ. മുസ്തഫാ ഫൈസി, മുഹമ്മദ് ഫൈസല്‍ ദാരിമി (വൈസ്.പ്രസി), ടി. ഹൈദറലി മൗലവി (ജന.സെക്രട്ടറി), വി.വി മുഹമ്മദ് ബഷീര്‍ ഫൈസി, അബ്ദുറസ്സാഖ് ബദ്‌രി, ടി. മുഹമ്മദലി മൗലവി (ജോ.സെക്ര), ടി. മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി (ട്രഷ), ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയ), ടി.എ. മുഹമ്മദ് കുട്ടി മൗലവി, പി.വി. മുഹമ്മദ് അഷ്‌റഫ് മൗലവി (വൈ.ചെയ), എ.വി. അബൂബക്കര്‍ മുസ്‌ലിയാര്‍(എസ്.ബി.വി ചെയ), മുഹമ്മദ് ഖൗലാനി ഹുദവി (കണ്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."