HOME
DETAILS

കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ജ്വല്ലറി ഉടമക്കെതിരേ കേസെടുത്തു

  
backup
August 01 2017 | 02:08 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f


കുന്നംകുളം: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കുന്നംകുളം മലായ ജ്വല്ലറി ഉടമകള്‍ക്കെതിരെ കുന്നംകുളം പൊലിസ് കേസെടുത്തു. തന്നെ ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമകളായ അബൂബക്കര്‍ ഹാജിയും മകന്‍ അംജാസ് ബക്കറും ചെക്ക് ഉള്‍പ്പടെയുള്ള രേഖകള്‍ കൈവശപ്പെടുത്തിയെന്നും രേഖകള്‍ ഉപയോഗിച്ച് 20000 രൂപ മാത്രം നല്‍കാനുണ്ടായിരുന്ന തന്റെ പേരില്‍ എട്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനായ നിന്ദീഷ് നിയമ നടപടി ആരംഭിച്ചെന്നും കടവല്ലൂര്‍ പഞ്ചായത്തിലെ പള്ളിക്കുളം സ്വദേശി നാച്ചി വീട്ടില്‍ അലി അക്ബര്‍ തൃശൂര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുന്നംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന നിക്ഷേപത്തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത്. സാമ്പതികത്തട്ടിപ്പുമായി ബന്ധപ്പെട്ട് പല നിര്‍ണായക രേഖകളും പൊലിസിന്റെ കയ്യിലെത്തിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജ്വല്ലറി ഉടമകളെ കൂടാതെ മുന്‍ ജീവനക്കാരന്‍ നിന്ദീഷും ഇപ്പോള്‍ പ്രതിപ്പട്ടികയിലുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഇടം നേടിയേക്കാമെന്നും സൂചനയുണ്ട്.അതേ സമയം ജ്വല്ലറി ഉടമകളില്‍ ഒരാളായ അബൂബക്കര്‍ ഹാജി നാട് വിട്ടതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് നിക്ഷേപകരില്‍ ചിലര്‍ ജ്വല്ലറിയിലെത്തി പണം ആവശ്യപെട്ടത് ബഹളത്തിന് കാരണമായി. സ്ഥാപന ഉടമ ഒപ്പിട്ട നല്‍കിയ നിക്ഷേപ രസീതിയുമായി വന്നവരോട് പണം തിരിച്ചു നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് ബഹളത്തിന് കാരണം.
തര്‍ക്കം രൂക്ഷമായതോടെ പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയിത്. നിക്ഷേപകരോട് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ ആവശ്യപെടുകയായിരുന്നു. പൊലിസ് കേസെടുത്തു എന്നറിഞ്ഞതോടെയാണ് കാന്തപുരം വിഭാഗം നേതാവുകൂടിയായ ഉടമ വിദേശത്തേക്ക് കടന്നത്. വിഷയത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago