ഡ്രൈവര്‍ നിയമനം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്
മാനന്തവാടി: എടവക പഞ്ചായത്ത് ഭരണസമിതിക്കെതിരേ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഭരണപക്ഷ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇല്ലാത്ത ഡ്രൈവര്‍ നിയമനത്തിന്റെ പേരിലാണ് സി.പിഎം ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. വാഹന ഡ്രൈവര്‍ നിയമനം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. യു.ഡി.എഫ് പഞ്ചായത്തംഗമായ ഷൈനി ജോര്‍ജിന്റെ ഭര്‍ത്താവിനെയാണ് ഡ്രൈവറായി നിയമിക്കുന്നതെന്നാണ് സി.പി.എം അംഗങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ അത്തരം ഒരു തീരുമാനവും ഭരണ സമിതി എടുത്തിട്ടില്ല. ഷൈനി ജോര്‍ജിനെ സി.പി.എം പാളയത്തില്‍ എത്തിച്ച് ഭരണം അട്ടിമറിക്കാന്‍ എടവകയിലെ എല്‍.ഡി.എഫ് നേതൃത്വം അണിയറയില്‍ നീക്കം നടത്തിയിരുന്നു. ആ നീക്കം പരാജയപ്പെട്ട ജാള്യത മറക്കാനാണ് ഇല്ലാത്ത ആരോപണങ്ങളുമായി സി.പി.എം ജനപ്രതിനിധികള്‍ രംഗത്ത് എത്തിയിരിക്കുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്, വൈസ് പ്രസിഡന്റ് നജ്മുദീന് മൂടമ്പത്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമിന അവറാന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജില്‍സണ്‍ തൂപ്പുംക്കര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."