ടിക്കറ്റ് ചാര്‍ജ് കുത്തനെ ഉയര്‍ത്തി യാത്രക്കാരുടെ പള്ളക്കടിക്കാന്‍ റെയില്‍വേ, ഫിബ്രുവരി മുതല്‍ പുതിയ നിരക്ക്
ന്യൂഡല്‍ഹി: റെയില്‍വേ യാത്രാനിരക്ക് കുത്തനെ കൂട്ടി യാത്രക്കാരുടെ പള്ളക്കടിക്കുന്നു. നിരക്ക് ഫെബ്രുവരിയിലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. റെയില്‍വേയെയും കടക്കെണിയിലേക്കു തള്ളിയിട്ടാണ് യാത്രനിരക്കുയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് റെയില്‍വേ യാത്രാനിക്കും ചരക്കുനിരക്കും കുത്തനെ കൂട്ടിയത്. ഇതിനു പുറമേ സ്വകാര്യവല്‍കരണം വ്യാപകമാക്കിയിരിക്കുന്നു. എന്നിട്ടും റെയില്‍വേയിലെ പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. റെയില്‍വേയുടെ ധനസ്ഥിതി പരിതാപകരമാണെന്ന് സി.എ.ജി കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ റിപ്പോര്‍ട്ടുവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യാത്രാനിരക്കുവര്‍ധന കുത്തനെ കൂട്ടാനുള്ള തീരുമാനം യാത്രക്കാരുടെ മേലില്‍ അടിച്ചേല്‍പ്പിക്കുന്നത്.
ചരക്കുനിരക്ക് വര്‍ധിപ്പിച്ചേക്കില്ലെങ്കിലും എട്ട് മുതല്‍ പത്ത് ശതമാനം വരെ യാത്രാനിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
ഇതിന് പ്രധാനമന്ത്രി കാര്യാലയം അനുമതിനല്‍കിയിട്ടുണ്ട്. ആദ്യ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് 2014ല്‍ യാത്രാനിരക്ക് കുത്തനെ കൂട്ടിയത്. 14.2 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. ചരക്കുനിരക്കിലും 6.5 ശതമാനവും കൂട്ടിയിരുന്നു.
രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളുടെ നിരക്ക് തിരക്കിനനുസരിച്ച് വര്‍ധിക്കുന്ന ഫ്ളെക്സി രീതിയിലേക്കും മാറ്റി. എന്നിട്ടും 2015-16 സാമ്പത്തികവര്‍ഷം മുതല്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."