നിട്ടൂര്‍ സംഘര്‍ഷം: 40 പേര്‍ക്കെതിരേ കേസ്
തലശ്ശേരി: നിട്ടൂര്‍ ബാലത്തില്‍ കഴിഞ്ഞദിവസം നടന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലും പെട്ടവര്‍ക്കെതിരേ ധര്‍മടം പൊലിസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്റെ പേരില്‍ സിപി.എം പ്രവര്‍ത്തകര്‍ക്കെതിരേയും. പ്രകടനം കടന്നുപോകുന്നതിനിടെ കൂകി വിളിച്ച സംഭവത്തില്‍ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്ത്തകര്ക്കെതിരേയുമായാണ് കേസ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരെ വീടുകളിലെത്തി വധഭീഷണി ഉയര്‍ത്തിയ സംഭവത്തിലും ബി.ജെ.പി ഉയര്‍ത്തിയ കൊടി നശിപ്പിക്കപ്പെട്ട സംഭവത്തിലും കേസെടുത്തിട്ടുണ്ട്.
ആകെ 40 പേര്‍ക്കെതിരേയാണ് കേസ്. തിങ്കളാഴ്ച വൈകുന്നേരം നിട്ടൂര്‍ ബാലത്തില്‍ നിന്ന് നമ്പ്യാര്പീടികയിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൂകി വിളിച്ചിരുന്നത്. ഇവരെ പിടികൂടാന്‍ പ്രകടനത്തിലുണ്ടായിരുന്നവര് ഓടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."