HOME
DETAILS
MAL
കിട്ടാനുള്ള വേതനം ചോദിച്ച ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
backup
December 06 2018 | 05:12 AM
ഗുഡല്ലൂര്‍: കൂലിക്കുടിശിക ആവശ്യപ്പെട്ട 14 ഫോറസ്റ്റ് വാച്ചര്‍മാരെ വനം-വന്യജീവി വകുപ്പ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിന് നിയോഗിച്ച താല്‍ക്കാലിക വാച്ചര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒമ്പതു മാസമായി ഇവര്‍ക്കു വേതനം കുടിശ്ശികയാണ്. പരിചയസമ്പന്നരായ വാച്ചര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത അധികൃതര്‍ പകരം നിയമനവും നടത്തുന്നുണ്ട്. ബിദര്‍ക്കാട്, ചേരമ്പാടി റെയ്ഞ്ചുകളില്‍ പുതുതായി 20 പേരെ നിയമിച്ചു. ശരാശരി 20 വയസുള്ളവരെയാണ് നിയമിച്ചത്.
കാട്ടാനകളെ തുരത്തുന്നതില്‍ മതിയായ പരിശീലനം നല്‍കാതെയാണ് ഇവരെ ജോലിക്കു നിയോഗിച്ചതെന്ന് ആരോപണമുണ്ട്. 6,750 രൂപയാണ് താല്‍ക്കാലിക വാച്ചര്‍ക്ക് മാസം ലഭിക്കുന്ന പരമാവധി വേതനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."