കുടിശ്ശിക ലഭിച്ചു: പാലാ സിന്തറ്റിക് ട്രാക്ക് നിര്‍മാണം പുനരാരംഭിച്ചു
പാലാ: പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലെ അവശേഷിച്ച അവസാന മിനിക്കുപണികള്‍ സ്പോര്‍ട്സ് എന്‍ജിനീയറിങ് വിങ് പുനരാരംഭിച്ചു.
കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക തുക സര്ക്കാന് അനുവദിച്ചതോടെയാണ് പ്രവൃത്തികള്‍ പുനരാരംഭിച്ചത്.
ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണി പ്രത്യേക താല്പര്യമെടുത്താണ് 21,69,25,505 രൂപയുടെ ഭരണാനുമതി സ്റ്റേഡിയം നിര്‍മാണത്തിന് നല്‍കിയിരുന്നത്. 17 കോടി രൂപ തുടക്കത്തില്‍ തന്നെ ലഭ്യമാക്കുകയും ചെയ്തിരുന്നു.
4.85 കോടി രൂപ കൂടി ലഭിക്കേണ്ടിയിരുന്നത് സര്‍ക്കാര്‍ തുടര്‍ന്ന് നല്‍കിയില്ല. 2016-17-ല്‍ തുക അനുവദിക്കാത്തതിനെ തുടര്‍ന്ന് കെ.എം മാണി നിയമസഭയില്‍ സബ്മിഷന് ഉന്നയിക്കുകയും തുടര്‍ന്ന് 3.50 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിക്കുകയും ഇതോടെ അവശേഷിച്ച പണികള്‍ക്ക് നടപടി സ്വീകരിക്കുകയും ചെയ്തു. സംരക്ഷണ വേലികള്‍, ടൈലുകള്‍ പാകിയ നടപ്പാത, ടോയ്ലറ്റ്, കുടിവെള്ള സംവിധാനം, വൈദ്യുതീകരണം, പെയിന്റിങ്, ഫുട്ബോള്‍ ടര്‍ഫ് സജ്ജീകരണം എന്നിവയാണ് എന്‍ജിനീയറിങ് വിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത്. ഒരു മാസത്തിനകം അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാന്‍ ജോസ് കെ. മാണി എം.പി കായിക എന്‍ജിനീയറിങ് വിങിന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."