HOME
DETAILS

സ്‌കില്‍ പാര്‍ക്ക് നെയ്യാറ്റിന്‍കരയുടെ മുഖച്ഛായ മാറ്റും: കെ. ആന്‍സലന്‍ എം.എല്‍.എ

  
backup
August 01 2017 | 19:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ അമരവിള ടൈല്‍ ഫാക്ടറി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പഠിതാക്കള്‍ക്കായി നിര്‍മിക്കുന്ന തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ (സ്‌കില്‍ പാര്‍ക്ക്) ശിലാസ്ഥാപന കര്‍മം ഇന്നലെ വൈകിട്ട് 3.00 ന് അമരവിളയില്‍ നടന്നു. 

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏഷ്യന്‍ ഡേവലപ്പ്‌മെന്റ് ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അസാപ് പദ്ധതിയുടെ ഭാഗമായാണ് നെയ്യാറ്റിന്‍കര അമരവിളയില്‍ ഇത്തരത്തിലൊരു കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് യാഥാര്‍ദ്യമാകുന്നത്. കംപ്യൂട്ടര്‍ മെക്കാനിക് , മൊബൈല്‍ ഫോണ്‍ മെക്കാനിക് , ആട്ടോ മൊബൈല്‍ , പ്ലമ്പിംഗ് , അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്നു. ആ ട്ടോമൊബൈല്‍ , മേക്കട്രോണിക്‌സ് (വന്‍കിട ഇലക്‌ട്രേണിക്‌സ് ഉപകരണങ്ങള്‍) , വീട്ടുപകരണങ്ങളുടെ സര്‍വിസ് , വിവര സാങ്കേതിക വിദ്യ തുടങ്ങിയ നൈപുണ്യ പരിശീലനവും ലക്ഷ്യമിടുന്നു. അമരവിള എല്‍.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ വൈകിട്ട് നടന്ന ശിലാസ്ഥാപന കര്‍മം കെ.ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യവും കരസ്ഥമാക്കാനായാല്‍ ഏതൊരാള്‍ക്കും ഉന്നതങ്ങളിലെത്താന്‍ അനായാസം കഴിയുമെന്നും ഇത് നെയ്യാറ്റിന്‍കരയുടെ മു:ഖച്ഛായ മാറ്റുമെന്നും കെ.ആന്‍സലന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുളള സിഡ്‌കോയുടെ ഭൂമിയാണ് ഈ പദ്ധതിയ്ക്കായി ഇപ്പോള്‍ ലഭ്യമാക്കിയത്. ഇതിനായി വ്യവസായ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
അത്യാധുനിക രീതിയില്‍ രണ്ട് നിലകളിലായി 25000 ചതുരശ്ര അടി വിസ്തൃതിയില്‍ 14.2 കോടി രൂപ മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 700 ഓളം പേര്‍ക്ക് പരിശീലനം നല്‍കുന്നതിനുളള സൗകര്യവും ലക്ഷ്യമിടുന്നു.
ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭ വൈസ് ചെയര്‍മാന്‍ ഷിബു അധ്യക്ഷനായി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. അസാപ് ചീഫ് എക്‌സി. ഓഫിസര്‍ ഡോ.എം.എഫ്.റെജു ഐ.എ.എസ് റി പ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കേര്‍ഡിനേറ്റര്‍ അനൂപ് സ്വഗതം പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ ബാബുരാജ് , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അലിഫാത്തിമ , ബി.ജെ.പി നേതാവ് സുരേഷ് തമ്പി , കൊടങ്ങാവിള വിജയകുമാര്‍ , സി.പി.ഐ മണ്ഡലം സെക്രട്ടറി അയ്യപ്പന്‍നായര്‍ , സി.പി.എം ഏര്യാ സെക്രട്ടറി പി.കെ.രാജ്‌മോഹന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago