HOME
DETAILS

ആത്മഹത്യകളുടെ മുനമ്പ്

  
backup
August 01 2017 | 20:08 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d

കേരളത്തില്‍ത്തന്നെ ഇത്രയേറെ ആത്മഹത്യകള്‍ നടന്ന മറ്റൊരു ഗ്രാമം ഉണ്ടാവാനുളള സാധ്യത തീരെയില്ല.ആദിവാസി വിഭാഗങ്ങളില്‍ പൊതുവെ ആത്മഹത്യകള്‍ കുറവാണെങ്കിലും മണല്‍വയല്‍ ഗ്രാമത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ടവരാണ് ആത്മഹത്യ ചെയ്തവരില്‍ ഏറെയും.
ഈ ഗ്രാമത്തില്‍ ഒരു ആത്മഹത്യയെങ്കിലും ഉണ്ടാവാത്ത കുടുംബം വിരളമാണെന്നറിയുമ്പോഴെ ഈ വിപത്തിന്റെ ഇവിടുത്തെ തീവ്രത നമുക്കറിയുവാന്‍ സാധിക്കൂ. ഒന്നിലേറെ ആത്മഹത്യകള്‍ ഉണ്ടായ കുടുംബങ്ങള്‍ മണല്‍വയലില്‍ നിരവധിയാണ്.
മാതാപിതാക്കള്‍ രണ്ടുപേരും ആത്മഹത്യ ചെയ്ത് അനാഥത്വത്തിലായ മക്കളും മണല്‍വയലിലുണ്ട്.
മണല്‍വയലിലെ ആത്മഹത്യകളിലധികവും വിഷം കഴിച്ചാണ് ഉണ്ടാവുന്നത്. ഗ്രാമത്തിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട രവിയുടെ മകന്‍ സത്യന്‍(22), കുള്ളിയുടെ മകന്‍ അപ്പുക്കുട്ടന്‍(26), ഒണക്കന്‍-ചിക്കി ദമ്പതികളുടെ മകന്‍ ചന്ദ്രന്‍(28), ചന്ദ്രന്റെ ഭാര്യ ശാന്ത(26), ആനയ്ക്കല്‍ രാമകൃഷ്ണന്‍നായര്‍(53), രാമകൃഷ്ണന്‍ നായരുടെ സഹോദരീ ഭര്‍ത്താവ് കുഴികണ്ണിയില്‍ ബാബു(40) ഇങ്ങനെ ഈ ഗ്രാമത്തില്‍നിന്നും വിഷം കഴിച്ച് ആത്മഹത്യചെയ്തവരുടെ എണ്ണം നീളുകയാണ്.
ചിക്കിയുടെ മകന്‍ രവി, ചിക്കിയുടെ മകന്‍ ബാലന്റെ ഭാര്യ ശാന്ത, കുന്നുവയലില്‍ ശിവരാമന്റെ മകന്‍ പ്രതീഷ്-ഇങ്ങനെ ഒട്ടേറെ പേര്‍ ആത്മഹത്യക്ക് ശ്രമിച്ച് പരാജയമടഞ്ഞവരായും ഇവിടെയുണ്ട്.
മണല്‍വയലിലെ ആത്മഹത്യകളെക്കുറിച്ച് പഠനം നടത്തേണ്ടത് ആവശ്യമാണ്. ഗ്രാമത്തിലെ ഏകാന്തതയും, പുറംലോകവുമായുള്ള ബന്ധങ്ങളുടെ കുറവുമായിരിക്കാം ഒരുപക്ഷെ ഈ ഗ്രാമത്തില്‍ ആത്മഹത്യകളുടെ എണ്ണം ഇത്രയേറെ വര്‍ധിക്കാന്‍ കാരണം. മണവല്‍വയല്‍ ഗ്രാമത്തില്‍ എപ്പോഴും ശ്മശാനമൂകതയാണ്.
അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു: മക്കള്‍ അനാഥരായി
ഇത് ചിക്കി, വയസ്-70, മണല്‍വയല്‍ കോളനിയിലെ ഒണക്കന്റെ ഭാര്യ. ഒണക്കന്‍ മരിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പ്രായാധിക്യം മൂലമായിരുന്നു മരണം. മറ്റ് മക്കളൊക്കെ വിവാഹം കഴിച്ച് മുമ്പുതന്നെ ദൂരെപോയതിനാല്‍ ചിക്കി ഒറ്റക്കായിരുന്നു താമസം. പത്ത് വര്‍ഷം മുമ്പാണ് മകന്‍ ചന്ദ്രനെ വീടിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്‍ ആത്മഹത്യചെയ്ത് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ ശാന്തയും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്.
സുധീപും(14), സുനീഷും(12). മാതാപിതാക്കള്‍ മരിച്ചതോടെ അനാഥരായ കുട്ടികള്‍ വല്യമ്മ ചിക്കിയുടെ ചുമലിലായി. സുധീഷ് വേലിയമ്പം ദേവീവിലാസം ഹൈസ്‌ക്കൂളിലും, സുനീഷ് നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂളിലുമായിരുന്നു പഠിച്ചിരുന്നത്. സ്‌ക്കൂളില്‍ കൊണ്ടുപോകുവാനുള്ള ഭക്ഷണമൊ, ധരിക്കാന്‍ ആവശ്യത്തിന് വസ്ത്രങ്ങളോ ഇല്ലാതായി. വനത്തിനുള്ളിലൂടെ നടന്ന് സ്‌കൂളിലെത്തലും ബുദ്ധിമുട്ടായതോടെ സുധീപ് കഴിഞ്ഞ വര്‍ഷം പഠനം ഉപേക്ഷിച്ചു. ചിക്കിക്ക് ആകെയുള്ള വരുമാനം വാര്‍ധക്യകാല പെന്‍ഷന്‍ മാത്രമാണ്.
അവശനിലയിലായതിനാല്‍ പണിക്കൊന്നും പോകുവാന്‍ സാധിക്കുന്നില്ല. മകന്റെ രണ്ട് മക്കളെയും പോറ്റുവാനും അവരുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കുവാനും ഈ 1000 രൂപ കൊണ്ടാവുന്നുമില്ല. മുളങ്കൂമ്പും മുളയരിയും കാട്ടുകിഴങ്ങുകളും കഴിച്ച് കുട്ടികളും മടുത്തു.
അനാഥരായ സുധീഷിന്റെയും സുനീഷിന്റെയും മുന്നില്‍ ഭാവി എന്നൊന്നില്ല. ഇവരുള്‍പ്പെടുന്ന കാട്ടുനായ്ക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കോടികള്‍ കണക്കുകളില്‍ ചിലവഴിക്കുമ്പോഴാണ് ഈ രണ്ട് കുട്ടികള്‍ ആര്‍ക്കും വേണ്ടാത്തവരായി നില്‍ക്കുന്നത്.
(നാളെ-കുടിയിറക്കത്തിന് തയാര്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago