വരക്കല്‍ മഖാം ഉറൂസിന് കൊടിയേറി
കോഴിക്കോട്: പുതിയങ്ങാടി വരക്കല്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശംസുല്‍ ഉലമയുടെ 23ാമത് ഉറൂസിന് സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് തക്ബീര്‍ ധ്വനികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ സമസ്തയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഇന്ന് മുസ്ലിം കേരളത്തില്‍ മുറ്റി നില്ക്കുന്ന ഇസ്ലാമികാന്തരീക്ഷത്തിന്റെയും മത സ്ഥാപനങ്ങളുടെയും വളര്‍ച്ചയുടെ പിന്നിലുള്ള ചാലകശക്തി 40 വര്‍ഷം നീണ്ടുനിന്ന ശംസുല്‍ ഉലമയുടെ അനുപമമായ നേതൃപാടവമായിരുന്നുവെന്ന് എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടന സമ്മേളനത്തില്‍ പ്രസ്താവിച്ചു. ഓത്തിടല്‍ ചടങ്ങിന് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്കി. സയ്യിദ് ഹംസ ബാഫഖി അധ്യക്ഷനായി. മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി മലയമ്മ, എം.സി മായിന്‍ ഹാജി, ആര്.വി കുട്ടിഹസന് ദാരിമി, പി.കെ മാനു സാഹിബ്, മുസ്തഫ മാസ്റ്റര്‍, പി. മാമുക്കോയ ഹാജി, നവാസ് പൂനൂര്, മമ്മദ് കോയ ഹാജി (എവറസ്റ്റ് ), രാമനാട്ടുകര അബു ഹാജി, കെ.പി കോയ പ്രസംഗിച്ചു.
രാത്രി 7 ന് നടന്ന മതപ്രഭാഷണത്തില്‍ എസ്.വി ഹസന് കോയ ഹാജി അധ്യക്ഷനായി. ശുഐബ് ഹൈതമി ആമുഖ പ്രഭാഷണവും ഹസന് സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും നടത്തി. ഇന്ന് രാത്രി സ്വാലിഹ് ഹുദവി തൂത മതപ്രഭാഷണം നടത്തും. സയ്യിദ് റശീദലി ദാരിമി തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."