HOME
DETAILS

ബാറുകള്‍ തുറന്നിട്ടും ജില്ലയില്‍ വിനോദ സഞ്ചാരികള്‍ കുറവ്; അവര്‍ എന്തുകൊണ്ട് വരുന്നില്ല?

  
backup
August 01 2017 | 20:08 PM

%e0%b4%ac%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9c%e0%b4%bf

 


കോഴിക്കോട്: ബാറുകള്‍ സജീവമായിട്ടും വിനോദ സഞ്ചാരികളുടെ വരവില്‍ കുറവ്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം നോക്കിയാല്‍ ഇത്തവണ ഗണ്യമായ ഇടിവാണുണ്ടായിരിക്കുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലാണ് ഏറ്റവും കുറവ്. ബാറുകള്‍ അടച്ചതോടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍തോതില്‍ തിരിച്ചടിയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വരികയും മദ്യനയത്തില്‍ പൊളിച്ചെഴുത്തുണ്ടാവുകയും ചെയ്തിട്ടും ഈ രംഗത്ത് നേരത്തെയുള്ള ഉണര്‍വ് ഉണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം പതിനൊന്നായിരത്തിന് പുറത്ത് വിദേശ വിനോദ സഞ്ചാരികള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നുവെന്ന് ഡി.ടി.പി.സി ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ആറായിരത്തോളം വിനോദ സഞ്ചാരികളാണ് എത്തിയതെങ്കില്‍ ഈ വര്‍ഷം ജൂലൈ വരെ പന്ത്രണ്ടായിരത്തോളം പേര്‍ എത്തിയതായാണ് കണക്ക്. എന്നാല്‍ വിദേശ സഞ്ചാരികളുടെ എണ്ണം ഇക്കാലയളവില്‍ നാലായിരം മാത്രമാണ്.
വേനലിലും മഴക്കാലത്തിന്റെ തുടക്കത്തിലും വിദേശ ടൂറിസ്റ്റുകള്‍ നേരത്തെ ഇഷ്ടം പോലെ ഇവിടെ എത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വളരെ കുറച്ച് വിദേശികള്‍ മാത്രമാണ് എത്തിയത്. വേനലില്‍ വയനാട് ജില്ലയിലേക്കാണ് കൂടുതല്‍ പേരും എത്തുന്നത്. കോഴിക്കോട്ടെത്തി ഇവിടെ നിന്ന് വയനാടിന്റെ കുളിര്‍മയും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ പോവുകയാണ് വിദേശികളുടെ രീതി. കോടഞ്ചേരി മേഖലയില്‍ നടന്ന കയാക്കിങ് മത്സരത്തോടനുബന്ധിച്ച് കുറച്ച് വിദേശ സഞ്ചാരികള്‍ കോഴിക്കോട്ടെത്തിയിരുന്നു. എന്നാല്‍ അതു നേരത്തെയുള്ളതിനെ അപേക്ഷിച്ച് കുറവാണ്.
ജില്ലയില്‍ ടൂറിസത്തിന് സാധ്യതകളുള്ള നിരവധി പ്രദേശങ്ങളുണ്ടെങ്കിലും സഞ്ചാരികളെ ആകര്‍ഷിക്കാനോ അതുവഴി വരുമാനമുണ്ടാക്കാനോ ബോധപൂര്‍വമായ ശ്രമങ്ങള്‍ സര്‍ക്കാരിന്റെയോ അധികൃതരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലയില്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന പ്രധാന കേന്ദ്രം വടകരയിലെ ക്രാഫ്റ്റ് വില്ലേജ് മാത്രമാണ്. മ്യൂസിയം, പക്ഷി സങ്കേതങ്ങള്‍ തുടങ്ങി സാധ്യതയുള്ള കേന്ദ്രങ്ങളുടെ അവസ്ഥ ശോചനീയമായി തുടരുന്നതിനാല്‍ അവിടേക്ക് സഞ്ചാരികള്‍ എത്തുന്നില്ല. പ്രദേശം സന്ദര്‍ശിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളില്‍നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കുകള്‍ ഇക്കാര്യത്തിലെ അലംഭാവം സൂചിപ്പിക്കുന്നുണ്ട്. മ്യൂസിയങ്ങളും മറ്റും ശ്രദ്ധേയമാക്കുകയോ കൂടുതല്‍ പേരെ ആകൃഷ്ടരാക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
ജില്ലയില്‍ പൈതൃകമായും ചരിത്രപരമായും പ്രകൃതിപരമായുമുള്ള ടൂറിസം സാധ്യതകള്‍ ഏറെയുണ്ടെങ്കിലും അവയൊന്നും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നുള്ള പരാതികള്‍ പരക്കെ ഉയര്‍ന്നിരുന്നു.
ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച് ഈയടുത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സെമിനാറും മറ്റും നടന്നിരുന്നു.
എന്നാല്‍ അവയെല്ലാം ആരംഭശൂരത്വത്തില്‍ ഒതുങ്ങുകയാണ് പതിവ്. വിനോദ സഞ്ചാര രംഗത്ത് ഗൗരവമായ സമീപനം സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുണ്ടാകണമെന്നാണ് പൊതുജനാഭിപ്രായം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago