ഡോക്ടര്‍മാരില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
നടുവണ്ണൂര്‍: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒ.പിയിലെത്തിയ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
രാവിലെ അറുപതോളം രോഗികള്‍ ഒ.പിയില്‍ കാത്ത് നിന്നിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തിയില്ല. മെഡിക്കല്‍ ഓഫിസര്‍ ജില്ലാതല കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
എന്‍.ആര്.എച്.എം. സേവനം നിറവേറ്റുന്ന ഡോക്ടര്‍ കുന്നുമ്മല്‍ പി.എച്.സിയിലേക്ക് മാറ്റം നേടിപ്പോകുകയും ചെയ്തു.
ശേഷിച്ച രണ്ട് ഡോക്ടര്‍മാരിലൊരാള്‍ ഡിസംബര്‍ ഒന്നുമുതല്അവധിയിലുമാണ്. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം സേവനത്തിനെത്തുന്ന ഡോക്ടര്‍ ഡി.എം.ഒ നിയോഗിച്ച പരിശീലന പരിപാടിയിലേക്കും പോയി. ഇതോടെ ആരും സേവനത്തിനില്ലാത്ത സ്ഥിതിയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിലും അത്തോളി പൊലിസുമെത്തി പകരം സംവിധാനമൊരുക്കി. ഇതു പ്രകാരം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറെത്തി പതിനൊന്ന് മണിയോടെ രോഗികളെ പരിശോധിച്ചു തുടങ്ങി.
മെഡിക്കല്‍ ഓഫിസര്‍ കോണ്‍ഫറന്‍സ് മാറ്റിവച്ച് തിരിച്ചെത്തി രോഗികളെ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."