ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത് ബ്രാഹ്മണ്യം: സണ്ണി എം. കപിക്കാട്
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറുന്നതിന് സുപ്രിംകോടതി രണ്ടുമാസം മുന്‍പ് വിധിപറഞ്ഞിട്ടും ഇതിനു കഴിയാത്തത് ബ്രാഹ്മണിസത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്.
ടൗണ്‍ ഹാളില്‍ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് അനുസ്മരണ സമിതി സംഘടിപ്പിച്ച 'ബ്രാഹ്മണ്യവും ഭരണഘടനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണന്‍ കക്ക വാരാന്‍ പോയാല്‍ കൂട്ടക്കരച്ചില്‍ നടത്തുന്ന മലയാളിയാണുള്ളത്.
നവോത്ഥാനം ജാതിവിരുദ്ധവും ബ്രാഹ്മണവിരുദ്ധവുമായിരുന്നു. അധികാരമില്ലതായാല്‍ ബ്രാഹ്മണര്‍ ആരുമല്ല. മനുഷ്യര്‍ ഉപയോഗിക്കാത്ത ഭാഷയായ സംസ്‌കൃതത്തിലാണു സംസ്‌കാരം എന്ന രീതിയിലാണ് പ്രചാരണം. പാര്‍ലമെന്റില്‍ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം വേണം. കീഴാള നവോത്ഥാനത്തിന്റെ മുന്നേറ്റം ഗ്രാമത്തിനു പകരം വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നതായിരുന്നു അംബേദ്കറുടെ ആവശ്യം. ഭരണഘടനയിലൂടെ സ്റ്റേറ്റിനെ നോക്കിക്കണ്ടാല്‍ സ്റ്റേറ്റ് കുറ്റവാളിയായിരിക്കും. നാമജപ ഘോഷയാത്രയുള്‍പ്പെടെയുള്ള ബ്രാഹ്മണ മുന്നേറ്റത്തെ തടയാന്‍ ഭരണഘടനാ മൂല്യങ്ങള്‍ മാത്രമേയുള്ളൂ. രാജ്യമൊട്ടാകെ സംസ്‌കൃതപണ്ഡിതരെ ഉണ്ടാക്കി വ്യാസനെയും രാമനെയും മഹത്തരമാക്കി അധികാരം നിലനിര്‍ത്തുകയാണ് മോദിയുടെ ലക്ഷ്യം.
ഭഗവദ് ഗീതയെന്നത് ടോട്ടോളജിയും ചതിച്ചുകൊല്ലുന്ന ചരിത്രം കൂടിയാണെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. ഡോ. കെ.എസ് മാധവന്‍, മൃദുലാ ദേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."