ജനശതാബ്ദി എക്‌സ്പ്രസും സ്വകാര്യമേഖലയിലേക്ക്
കോഴിക്കോട്: എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്തു കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നോട്ടം വീണിരിക്കുന്നത് ജനശതാബ്ദി എക്‌സ്പ്രസിലാണ്.
റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ട്രെയിനുകള്‍ ഐ.ആര്‍.സി.ടി.സിക്ക് കൈമാറാനായി സതേണ്‍ റെയില്‍വേ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും ഉള്‍പ്പെട്ടതായാണ് പുതിയ വിവരം.
ട്രെയിനുകളുടെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 15ന് പ്രിന്‍സിപ്പല്‍ ചീഫ് ഓപറേഷന്‍സ് മാനേജര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. സ്വകാര്യവല്‍ക്കരിക്കാവുന്ന 250 ട്രെയിനുകളുടെ വിവരങ്ങള്‍ അടിയന്തരമായി കൈമാറണമെന്നാണ് യോഗത്തില്‍ ലഭിച്ച പ്രധാന നിര്‍ദേശം. ഇതുപ്രകാരം സതേണ്‍ റെയില്‍വേ നല്‍കിയ നിര്‍ദേശത്തിലാണ് ജനശതാബ്ദിയും ഉള്‍പ്പെട്ടിരിക്കുന്നത്.
മലബാറില്‍ നിന്ന് ഏറ്റവും വേഗത്തില്‍ തിരുവനന്തപുരത്ത് എത്താമെന്നതാണ് ജനശതാബ്ദി എക്‌സ്പ്രസ് ജനപ്രിയമാകാന്‍ കാരണം. മുന്‍പ് സ്വകാര്യവല്‍ക്കരിക്കപ്പെട്ട തേജസ് ട്രെയിനിനെപ്പോലെ വൈകിയോടുന്നതിന് നഷ്ടപരിഹാരം നല്‍കിയാല്‍ യാത്രക്കാരുടെ ഭാഗത്തുനിന്ന് സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ പ്രതികരണം ഉണ്ടായേക്കാമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."