HOME
DETAILS

'ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല'- ഉത്തര കൊറിയയോട് യു.എസ്

  
backup
August 02 2017 | 04:08 AM

north-korea-us-2

വാഷിങ്ടണ്‍: തങ്ങളൊരിക്കലും ഉത്തരകൊറിയയുടെ ശത്രുക്കളല്ലെന്ന് യു.എസ്. ഉത്തരകൊറിയയുമായി ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ ഭരണമാറ്റം വേണമെന്ന് യു.എസ് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുമായി യുദ്ധത്തിനൊരുക്കമാണെന്ന് ട്രംപ് പറഞ്ഞെന്ന യു.എസ് സെനറ്ററു
ടെ വെളിപെടുത്തലിന് പിന്നാലെയാണ് റെക്‌സിന്റെ പ്രതികരണം.

'ഉത്തരകൊറിയയില്‍ ഭരണമാറ്റം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. കൊറിയയിലെ ഭരണത്തകര്‍ച്ച യു.എസ് ആഗ്രഹിക്കുന്നില്ല.'- റെക്‌സ് പറഞ്ഞു. യു.എസ് കൊറിയയുടെ ശത്രുവോ ഭീഷണിയോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, തീര്‍ത്തും അസ്്വീകര്യമായ രീതിയിലുള്ള ഭീഷണിയാണ് കൊറിയ യു.എസിനു മേല്‍ ചെലുത്തുന്നത്. പ്രതികരിക്കാന്‍ കൊറിയ യു.എസിനെ നിര്‍ബന്ധിതമാക്കുകയാണെന്നും മിസൈല്‍ പരീക്ഷമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

യു.എന്‍ വിലക്കുകളെ അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ് ഉത്തരകൊറിയ. കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ അവസാനം പരീക്ഷണം നടത്തിയത്.

ഉത്തരകൊറിയയെ നിലക്കു നിര്‍ത്താന്‍ ചൈന മുന്‍കയ്യെടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇരു രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം ഉള്ളതിനാല്‍ ചൈനക്കു മാത്രമേ വിഷയത്തില്‍ ഇടപെടാന്‍ കഴിയൂ എന്നാണ് യു.എസ് പറയുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago