വ്യാജ വിവാഹത്തിലൂടെ സ്വത്ത് തട്ടിപ്പ്: സ്ത്രീ കസ്റ്റഡിയില്‍
കണ്ണൂര്‍: ദൂരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. അദ്ദേഹത്തിന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കോറോം സ്വദേശി കെ.വി ജാനകിയെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരയായ അഡ്വ. ശൈലജയുടെ സഹോദരിയാണ് ജാനകി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേസിലെ പ്രധാനപ്രതിയും പയ്യന്നൂര്‍ ബാറിലെ അഭിഭാഷകയുമായ കെ.വി ശൈലജ, ഭര്‍ത്താവ് പി. കൃഷ്ണകുമാര്‍ എന്നിവര്‍ ഒളിവിലാണ്.
തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ കേസന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സി.ഐ എം.പി ആസാദ് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
400 കോടിയിലധികം വിലവരുന്ന സ്വത്തുക്കള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയില്‍ ബാലകൃഷ്ണന്‍ നായരുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന കെ.വി ജാനകിയെയും സഹോദരനും പയ്യന്നൂരിലെ ഓട്ടോറിക്ഷാ തൊഴിലാളിയുമായ രാഘവനെയും പൊലിസ് ചോദ്യംചെയ്തിരുന്നു. ബാലകൃഷ്ണനെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നും എല്ലാം സഹോദരി പറഞ്ഞതനുസരിച്ചാണ് ചെയ്തതെന്നും ജാനകി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിവാഹം കഴിച്ചുവെന്ന രേഖ വ്യാജമാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഈ രേഖ ഉപയോഗിച്ച് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്തും പണവും പെന്‍ഷനും ജാനകിയുടെ പേരില്‍ അഭിഭാഷകയായ കെ.വി ശൈലജ തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
2011ല്‍ തിരുവനന്തപുരം പേട്ടയിലെ താമസസ്ഥലത്തുനിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കൊടുങ്ങല്ലൂരില്‍ വച്ചാണു ബാലകൃഷ്ണന്‍ നായര്‍ മരിച്ചത്. പയ്യന്നൂര്‍ സ്വദേശി കൃഷ്ണകുമാര്‍ തന്റെ ബന്ധുവാണെന്നു പറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി ഭാരതപ്പുഴയോരത്തു സംസ്‌കരിക്കുകയായിരുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം നടത്താതെ കേസ് എഴുതിത്തള്ളുകയായിരുന്നു. ബാലകൃഷ്ണന്‍ നായരുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസിലെ പ്രതിയാണ് കൃഷ്ണകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."