ഭരണഘടനാ വാര്‍ഷികം: വിവിധ പരിപാടികളുമായി സാക്ഷരതാമിഷന്‍
തിരുവനന്തപുരം: ഭരണഘടനയുടെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് സാക്ഷരതാമിഷന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ജനുവരി ഒന്നുമുതല്‍ രക്തസാക്ഷി ദിനമായ 30 വരെ 'ഇന്ത്യ എന്ന റിപ്പബ്ലിക് ' എന്ന ആശയം മുന്‍നിര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുക.ഭരണഘടനയിലെ മൂല്യങ്ങളും ആശയങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുക, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നാള്‍വഴികള്‍ പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദിവാസി ഊരുകള്‍, പട്ടികജാതി കോളനികള്‍, തീരദേശ മേഖലകള്‍ എന്നിവിടങ്ങളില്‍ ഭരണഘടനാ സാക്ഷരതാ ക്ലാസുകളും അനുബന്ധപരിപാടികളും നടത്തും. 'ഇന്ത്യ എന്ന റിപ്പബ്ലിക് ' എന്ന ആശയത്തെ ആസ്പദമാക്കി പ്രദര്‍ശനങ്ങളും പ്രഭാഷണപരമ്പരയും തിരുവനന്തപുരത്ത് നടത്തും. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആദിവാസി ഊരുകളിലും പട്ടികജാതി -തീരദേശ കോളനികളിലും ജനകീയ സമിതികള്‍ രൂപീകരിക്കും. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റെടുത്ത രണ്ടായിരം കോളനികള്‍ കേന്ദ്രീകരിച്ച് ജനകീയ റിപ്പബ്ലിക്കിലൂടെ എന്ന യാത്ര സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."