HOME
DETAILS
MAL
വികസനം കണ്ണൂരില്‍നിന്ന് തുടങ്ങും: സി.എം ഇബ്രാഹിം
backup
December 08 2018 | 06:12 AM
തലശ്ശേരി: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഉത്തര മലബാറിന്റെ വികസനം കണ്ണൂരില്‍നിന്ന് തുടങ്ങുമെന്ന് മുന്‍ വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് തലശ്ശേരി ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ വീണ്ടും മന്ത്രിയായി വരികയാണെങ്കില്‍ തലശ്ശേരി-മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കുമെന്നും ഇബ്രാഹിം വ്യക്തമാക്കി. പ്രദീപ് പ്രതിഭ അധ്യക്ഷനായി. വിജിലന്‍സ് ജഡിജി ബൈജുനാഥ്, ജവാദ് അഹ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."