HOME
DETAILS

ദേശീയപാത വികസനം; ഏറ്റെടുക്കാനുള്ളത് 700 മീറ്റര്‍ മാത്രം

  
backup
December 08 2018 | 06:12 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81

കണ്ണൂര്‍: ദേശീയപാത 45 മീറ്ററില്‍ നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ജില്ലയില്‍ ഏതാണ്ട് പൂര്‍ത്തിയായി. നിര്‍മാണം പുരോഗമിക്കുന്ന മാഹി ബൈപാസിന് പുറമെ, കാലിക്കടവ് മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. പരിയാരം മെഡിക്കല്‍ കോളജിന് മുന്നിലെ 400 മീറ്ററും കല്യാശ്ശേരി പോളി ടെക്‌നിക്കിനു മുന്നിലെ 300 മീറ്ററും ഉള്‍പ്പെടെ 700 മീറ്റര്‍ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇതിനുള്ള ത്രീഡി വിജ്ഞാപനം രണ്ടാഴ്ചക്കകം ഇറങ്ങും. കീഴാറ്റൂര്‍ ബൈപാസ് ഉള്‍പ്പെടെയുള്ള ഭാഗത്തിന്റെ സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനം കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ദേശീയപാതാ വിഭാഗം തളിപ്പറമ്പ് ഓഫിസിനു കീഴില്‍ വരുന്ന കരിവെള്ളൂര്‍ മുതല്‍ പാപ്പിനിശ്ശേരി വരെയുള്ള പ്രദേശങ്ങളില്‍ ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കുമുള്ള നഷ്ടപരിഹാര വിതരണം 60 ശതമാനം പൂര്‍ത്തിയായി. പുതുതായി ത്രീഡി വിജ്ഞാപനമിറങ്ങിയ കല്യാശ്ശേരി, പാപ്പിനിശ്ശേരി, തളിപ്പറമ്പ്, കോറോം വില്ലേജുകളില്‍ നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന മുഴപ്പിലങ്ങാട്, എടക്കാട്, ചെമ്പിലോട്, കടമ്പൂര്‍ വില്ലേജുകളില്‍ ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാര വിതരണം ഏറെക്കുറെ പൂര്‍ത്തിയായി. ചേലോറ, എളയാവൂര്‍ വില്ലേജുകളില്‍ വിതരണം നടന്നുവരികയാണ്. വലിയന്നൂര്‍, പുഴാതി, ചിറക്കല്‍ വില്ലേജുകളില്‍ വിലനിശ്ചയിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു.  കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെയുള്ള തളിപ്പറമ്പ് ബൈപാസ്, കല്യാശ്ശേരി പോളിടെക്‌നിക്ക് മുതല്‍ കിഴുത്തുള്ളി പോലിസ് നഗര്‍ കോളനി വരെയുള്ള കണ്ണൂര്‍ ബൈപാസ്, തലശ്ശേരി-മാഹി ബൈപാസ് എന്നിവ കൂടി ഉള്‍പ്പെട്ടതാണ് ജില്ലയിലെ ദേശീയപാത വികസനം. ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തലശ്ശേരി-മാഹി ബൈപാസിന്റെ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു. 1,181 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൈപാസിന്റെ നിര്‍മാണം ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പുഴകള്‍ക്ക് കുറുകെ നാല് പാലങ്ങളും വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന ഒന്‍പത് അണ്ടര്‍ പാസുകളും ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന മൂന്നു അണ്ടര്‍പാസുകളും ഒരു റെയില്‍വേ മേല്‍പാലവുമാണ് തലശ്ശേരി-മാഹി ബൈപാസിന്റെ ഭാഗമായി നിര്‍മാണം പുരോഗമിക്കുന്നത്. അഞ്ചരക്കണ്ടി, ധര്‍മടം, കുയ്യാലിപ്പുഴ, മാഹി തുടങ്ങിയവാണ് പ്രധാന പാലങ്ങള്‍. ഇതില്‍ അഞ്ചരക്കണ്ടി, കുയ്യാലിപ്പുഴ പാലങ്ങളുടെ പൈലിങ് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ധര്‍മടത്ത് 40 ശതമാനം പൂര്‍ത്തീകരിച്ചു. 56 ബോക്‌സ് കള്‍വേര്‍ട്ടുകളും 38 പൈപ്പ് കള്‍വേര്‍ട്ടുകളുമാണ് ബൈപാസുമായി ബന്ധപ്പെട്ടുള്ളത്. ഇതില്‍ 18 ബോക്‌സ് കള്‍വേര്‍ട്ടുകളുടെയും 16 പൈപ്പ് കള്‍വേര്‍ട്ടുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെടുന്ന കണ്ണൂര്‍-മൈസൂരു റോഡ് ദേശീയപാതയായി അംഗീകരിച്ചുകൊണ്ടുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തീരുമാനവും ജില്ലയുടെ ദേശീയപാതാ വികസനത്തില്‍ നിര്‍ണായകമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago