വര്‍ധിച്ച വില സര്‍ക്കാര്‍ വഹിക്കും; നിര്‍മാണ പ്രവൃത്തികള്‍ തുടരും
മഞ്ചേരി: സാധന സാമഗ്രികളുടെ വിലവര്‍ധന കാരണം കരാറുകാര്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കാനൊരുങ്ങിയതോടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിന്റെ ഇടപെടല്‍. ടാറിന്റെ വിലവര്‍ധനമൂലം പൊതുമരാമത്ത്, ദേശീയപാത, തദ്ദേശസ്വയംഭരണം, കിഫ്ബി എന്നിവ മുഖേന നടപ്പാക്കുന്ന പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെയാണ് കരാര്‍ ഏറ്റെടുത്തതിന് ശേഷം വര്‍ധിച്ച വില സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനമായത്.
കരാര്‍ ഏറ്റെടുത്തതിന് ശേഷം വര്‍ധിക്കുന്ന വില സര്‍ക്കാര്‍ വഹിക്കുന്നതോടെ കരാറുകാര്‍ക്ക് ആശ്വാസമാകും. ഇതോടെ ജില്ലയിലെ ചെറുതും വലുതുമായ അഞ്ഞൂറോളം റോഡുകളുടെ ടാറിങ് ഉടന്‍ ആരംഭിക്കാനാകും. ടാര്‍ വില ടണ്ണിന് 30,000 രൂപയില്‍ നിന്ന് 50,000 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് 25 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ശരാശരി വില വര്‍ധന ഉണ്ടായിട്ടുള്ളത്. ചരക്കു സേവനികുതി നടപ്പിലാക്കിയപ്പോള്‍ നാലു ശതമാനമായിരുന്നു വില്‍പനികുതി. എന്നാല്‍ ഇപ്പോള്‍ 12 ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യമന്ത്രി, വ്യവസായവകുപ്പ് മന്ത്രി, പൊതുമരാമത്ത്, തദ്ദേശസ്വയം ഭരണവകുപ്പ് എന്നിവര്‍ക്ക് കരാറുകാര്‍ നേരിട്ട് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈകൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."