നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചു, ജന്മശതാബ്ദി വേണ്ടവിധം ആഘോഷിച്ചില്ലെന്നും ഭാര്യ ശാരദ ടീച്ചറുടെ വിമര്‍ശനം, ഒരു മുഖ്യമന്ത്രിയോടാണ് ഈ അവഗണന, അപ്പോള്‍ മറ്റുള്ളവരുടെ കാര്യമോ ?
കൊച്ചി: സി.പി.എമ്മിനെതിരേ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചെന്നും നായനാരുടെ ജന്മശതാബ്ദി വേണ്ടവിധം ആഘോഷിച്ചില്ലെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
പാര്‍ട്ടിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും സമയമില്ലെങ്കില്‍ മറ്റ് നേതാക്കളില്ലേ? കോടിയേരി അസുഖം കാരണം രംഗത്തില്ലാത്തതിനാലും മുഖ്യമന്ത്രി മറ്റു പല കാര്യങ്ങളും ചെയ്യുന്നതുകൊണ്ടും ഇതിനെപ്പറ്റി ഗാഢമായി ചിന്തിച്ചിട്ടുണ്ടാവില്ല. ഇതാര്‍ക്കും ചെയ്യാം. നായനാര്‍ അക്കാദമിയുടെ പ്രവര്‍ത്തനവും ശരിയായ നിലയിലല്ല മുന്നോട്ടുപോകുന്നത്. അവിടെ നായനാരുടെ സ്മരണ നിലനിര്‍ത്തുന്ന യാതൊരു പ്രവര്‍ത്തനവുമില്ല.
എന്താ അതിനെക്കൊണ്ട് ഉപയോഗം? പിരിച്ച തുക എന്തുചെയ്തെന്ന് ജനം ചോദിക്കില്ലേ? ഇക്കാര്യങ്ങള്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനോട് സൂചിപ്പിച്ചിരുന്നു. അവിടേക്കുപോകാന്‍ പോലും തോന്നുന്നില്ല. അക്കാദമിയിലെ നായനാര്‍ പ്രതിമ പോലും സഖാവിനെപ്പോലെയല്ല.
നായനാര്‍ ദീര്‍ഘകാലം ജീവിച്ച നഗരമാണ് തിരുവനന്തപുരം. തലസ്ഥാന നഗരിയില്‍ നായനാരുടെ ഒരു പ്രതിമ പോലുമില്ല. മാത്രമല്ല നായനാരുടെ പേരു പോലും ഒരിടത്തുമില്ല. അതു നെറികേട് തന്നെയാണ്. മുന്‍ മേയറെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും ശാരദ ടീച്ചര്‍ വ്യക്തമാക്കി,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."