താമി ആശാന്റെ സ്മരണക്കായി പഞ്ചവാദ്യ പഠനകേന്ദ്രം യാഥാര്‍ഥ്യമാകുന്നു
കുന്നംകുളം: അവഗണനകളെ അതിജീവിച്ച വാദ്യകലാകാരന്‍ കല്ലുപുറം വടക്കൂട്ട്് താമി ആശാന്റെ സ്മരണക്കായി കടവല്ലൂര്‍ ഗവ.സ്‌കൂളില്‍ പഞ്ചവാദ്യ പഠനകേന്ദ്രം ഒരുങ്ങുന്നു. താമിയാശാന്റെ സ്മാരണാര്‍ഥം പഠനകേന്ദ്രം വേണമെന്ന ഒരു ഗ്രാമത്തിന്റെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. നിര്‍മാണത്തിനാവശ്യമായ 10 ലക്ഷം രൂപ പ്രാദേശികവികസന ഫണ്ടില്‍ നിന്നും ഡോ.പി.കെ.ബിജു എം.പി അനുവദിച്ചതോടെയാണിത്.
കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഡോ. പി.കെ ബിജു എം.പി നിര്‍വഹിച്ചു. കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി ാേഭന അധ്യക്ഷയായി. ദളിത്‌വിഭാഗത്തില്‍ നിന്നും വന്ന മികച്ച വാദ്യ കലാകാരന്‍ എന്നതിലുപരി സമൂഹത്തിലെ യാഥാസ്തിക വിഭാഗത്തില്‍ നിന്നും ഉയരുന്ന എതിര്‍പ്പുകള്‍ സ്വന്തം കഴിവും ആത്മവിശ്വാസവും കൊണ്ട് മറികടന്ന വ്യക്തി കൂടിയാണ് താമിയാശാന്‍. സ്‌കൂള്‍ വിദ്യാഭ്യാസം മുതലേ വാദ്യപഠനം തുടങ്ങിയ അദ്ദേഹം 1982ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. താമിആശാന്റെ നേതൃത്വത്തില്‍ 1999 ലാണ് കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ പഞ്ചവാദ്യസംഘം രൂപം കൊണ്ടത്. അതേവര്‍ഷം തന്നെ സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. തുടര്‍ന്നുളള നാലു വര്‍ഷവും ജേതാക്കളാവുകയും ചെയ്തു. വാദ്യകലാരംഗത്തെ നിരവധി പുരസ്‌കാരങ്ങളും താമിആശാന് ലഭിച്ചിട്ടുണ്ട്. വാദ്യകലാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനോടൊപ്പം ജനപ്രതിനിധിയെന്ന നിലയില്‍ കടവല്ലൂര്‍ ഗ്രാമപഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1940ല്‍ ചേന്ദന്റേയും നീലയുടേയും മകനായി ജനിച്ച താമി ആശാന്‍ 2016 ജൂലൈമാസത്തിലാണു മരണമടഞ്ഞത്. കലാമണ്ഡലം നിര്‍വാഹകസമിതിയംഗം ടി.കെ.വാസു, കെ. എന്‍ സുരേഷ്, കെ.ഇ സുധീര്‍, കെ.ജയശങ്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."