തൊടുപുഴ ഗവ. ബോയ്സ് ഹൈസ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമം 'തിരുമുറ്റത്ത്-2017' അഞ്ചിന്
തൊടുപുഴ: ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ വിപുലമായ പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി 'തിരുമുറ്റത്ത്-2017' എന്ന് പേരിട്ടിരിക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമം അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളില്‍ ചേരുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവതാംകൂര്‍ രാജഭരണകാലത്ത് തൊടുപുഴ ഇംഗ്ലീഷ് സ്കൂള്‍ എന്ന നാമധേയത്തില്‍ 1910 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന് നൂറിലധികം വര്‍ഷത്തെ പാരമ്പര്യമുണ്ട്. 1980 ല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഗേള്‍സ് സ്കൂള്‍ ആരംഭിച്ചതോടെ ബോയ്സ് സ്കൂളായി. 1983 ല്‍ ജില്ലയിലെ ആദ്യത്തെ വി.എച്ച്.എസ്.ഇ ബാച്ച് ആരംഭിച്ചു. കഴിഞ്ഞ ജനുവരി 24ന് ഇവിടത്തെ പൂര്‍വവിദ്യാര്‍ഥിയായ വി.എസ് സെയ്തുമുഹമ്മദ് വാണിയപ്പുര സതീര്ഥ്യരെ തേടിപ്പിടിച്ച് ഒരു പൂര്‍വ വിദ്യാര്‍ഥി സംഘടനയ്ക്ക് രൂപം നല്കി. അദ്ദേഹം പ്രസിഡന്റും അഡ്വ. ഇ.എ റഹീം ജനറല്‍ സെക്രട്ടറിയും, തൊടുപുഴ നഗരസഭയുടെ ആദ്യ ചെയര്മാന് അഡ്വ. എന്‍. ചന്ദ്രന് ട്രഷററുമായ കമ്മിറ്റിയാണ് രൂപീകരിക്കപ്പെട്ടത്. മുന്‍ വൈസ്ചാന്‍സലര്‍ പി. കെ അബ്ദുല്‍ അസീസ്, മാരിയില്‍ കൃഷ്ണന് നായര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. വാര്‍ത്താസമ്മേളനത്തില്‍ വി.എസ് സെയ്തുമുഹമ്മദ്, അഡ്വ. ഇ.എ റഹീം, ഔസേഫ് ജോണ്‍ പുളിമൂട്ടില്‍, ഫിലിപ് മാത്യു, സുദീപ് കാവുകാട്ട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."