HOME
DETAILS

പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനം: വനം മന്ത്രി ഇടപെടണമെന്ന്

  
backup
August 08 2016 | 21:08 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d





കല്‍പ്പറ്റ: വയനാട്ടില്‍ വനംവകുപ്പ് നടത്തുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ വനം മന്ത്രി ഇടപെടണമെന്ന് ആം ആദ്മി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പേരിയയില്‍ 220 ഏക്കറോളം സ്ഥലത്ത് സ്വാഭാവിക വനങ്ങള്‍ അടക്കം വെട്ടിമുറിച്ച് മഹാഗണി തൈകള്‍ നടുന്നതിനെതിരേയും, ബ്രഹ്മഗിരി മലയിലും തലപ്പുഴ മുനീശ്വരന്‍ കുന്നിലും നിര്‍മിച്ച ടൂറിസം ഹട്ടുകള്‍ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു. തടി വ്യവസായങ്ങള്‍ക്കായി മഹാഗണി പോലുള്ള ഏക വിള തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് വരുംകാലങ്ങളില്‍ കുടിവെള്ള ക്ഷാമം, ചൂട് എന്നിവ വര്‍ധിക്കുന്നതിനും കാടിനുള്ളില്‍ സ്വാഭാവിക വനങ്ങള്‍ നശിക്കുമ്പോള്‍ വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഇറങ്ങി വിഹരിക്കുന്നതിനും കാരണമാകും.
വയനാട്ടിലെ നിലവിലെ തേക്ക്, യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ അവിടെ നാടന്‍ വൃക്ഷ തൈകള്‍ നട്ടു പരിപാലിയ്ക്കുന്നതിനാവണം വനം വകുപ്പ് ഊന്നല്‍ നല്‍കേണ്ടത്. ഉള്‍ക്കാടുകളില്‍ ജനവാസമില്ലാത്ത ഇടങ്ങളില്‍ വനം വകുപ്പ് നടത്തുന്ന പ്ലാന്റേഷന്‍ വര്‍ക്കുകള്‍ ആരും അറിയുന്നില്ല. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. വനം വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ അജി കൊളോണിയ, സെക്രട്ടറി കെ.എന്‍. രജീഷ്, അബ്ദുള്‍ ഗഫുര്‍, ലതീഷ് പ്രഭാകര്‍, വി.പി. ബഷീര്‍, ജേക്കബ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  10 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  19 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  32 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago