HOME
DETAILS
MAL
പലഹാര നിര്‍മാണ കേന്ദ്രം തകര്‍ന്നു വീണ് തൊഴിലാളിക്ക് പരുക്ക്
backup
August 02 2017 | 20:08 PM
കയ്പമംഗലം: കയ്പമംഗലം പന്ത്രണ്ടില്‍ പലഹാര നിര്‍മാണ കേന്ദ്രം തകര്‍ന്ന് വീണ് തൊഴിലാളിക്ക് പരുക്കേറ്റു. കാളമുറി ബലിപ്പറമ്പ് സ്വദേശി വടക്കുംപുറത്ത് നകുലന്റെ ഭാര്യ ഓമനക്കാണ് പരുക്കേറ്റത്. തലക്ക് പരുക്കേറ്റ ഓമനയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
പലഹാര നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഓടുമേഞ്ഞ ഷെഡിന്റെ ഒരു ഭാഗത്തെ തൂണ് ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഷെഡില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കയ്പമംഗലം പന്ത്രണ്ട് സ്വദേശി പള്ളിപറമ്പില്‍ റഷീദയുടെ ഉടമസ്ഥതയിലുള്ളതാണ് പലഹാര നിര്‍മാണ യൂണിറ്റ്. സംഭവമറിഞ്ഞ് മതിലകം പൊലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."