പുത്തന്‍ പരിഷ്കാരങ്ങളോട് സഹകരിക്കണമെന്ന് എം.ഡി; ഇല്ലെന്ന് തൊഴിലാളികള്‍
കോഴിക്കോട്: വരവിനേക്കാള്‍ കൂടുതല്‍ ചെലവ് കാരണം കെ.എസ്.ആര്.ടി.സി വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇതു നികത്താന്‍ നടത്തുന്ന പുത്തന്‍ പരിഷ്കാരങ്ങളോട് തൊഴിലാളികള്‍ സഹകരിക്കണമെന്നും കെ.എസ്.ആര്.ടി.സി എം.ഡി എം.ജി രാജമാണിക്യം. തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കെ.എസ്.ആര്.ടി.സി തൊഴിലാളികള്‍ക്കും സ്വന്തം ഒപ്പോടുകൂടി അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവ്, ഡീസല്‍ ചെലവ്, ശമ്പളം, പെന്ഷന്, സ്പെയര്‍ പാര്‍ട്സ്, ടയര്‍, മറ്റു ചെലവുകള്‍ എന്നിവയ്ക്കെല്ലാം കൂടി 11.91 കോടി രൂപ ചെലവ് വരുന്നുണ്ട്. എന്നാല്‍ ശരാശരി വരുമാനം 5.76 കോടി രൂപ മാത്രമാണുള്ളതെന്നും പട്ടിക നല്കി എം.ഡി വിശദീകരിക്കുന്നു.
എന്നാല്‍ എം.ഡി നടപ്പാക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. ആഴ്ചയില്‍ നാലു ദിവസം എട്ട് മണിക്കൂര്‍ ജോലിയില്‍ തുടരണമെന്നും അധിക സമയത്തേക്ക് നിശ്ചിത ശതമാനം കൂലി നല്‍കുമെന്നുമാണ് വകുപ്പ് പറയുന്നത്. മൂന്ന് ദിവസം ഡ്യൂട്ടിയെടുക്കുന്ന അവസ്ഥയെ അട്ടിമറിക്കാനാണ് എം.ഡി ശ്രമിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."