സാമ്പത്തിക തട്ടിപ്പ്: വിമുക്ത ഭടന് അറസ്റ്റില്‍
വെഞ്ഞാറമൂട്: സാമ്പത്തിക തട്ടിപ്പ് കേസില്‍ വിമുക്ത ഭടന് അറസ്റ്റിലായി. ബാലരാമപുരം കട്ടച്ചല്‍കുഴി ജെ.വി. കോട്ടേജില്‍ ജയരാജി (50) നെ ആണ് വെഞ്ഞാറമൂട് പൊലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. തങ്കമലയില്‍ ഫാം ഹൗസ് ആരംഭിക്കുവാന്‍ പോകുന്നുണ്ടന്നും ജീവനക്കാരെ ആവശ്യമുണ്ടെന്നും, പ്രചരിപ്പിക്കുകയും മുപ്പതിനായിരം രൂപക്ക് മുകളില്‍ പ്രതിമാസം ശബളം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിന് കൈപ്പറ്റി വഞ്ചിച്ചുവെന്ന് കാണിച്ച് കബളിപ്പിക്കപ്പെട്ടവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.കൂടാതെ തങ്കമലയില്‍ ഇയാള്‍ സ്ലാട്ടറിനായി 50,000 രൂപ അഡ്വാന്‍സ് നല്കിരുന്ന തോട്ടം കാണിച്ച് രണ്ടു പേരില്‍ നിന്നായി 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്നും വന്‍ തുകകള്‍ കടമായി വാങ്ങിയ ശേഷം തിരിച്ചു നല്‍കിയില്ലന്നും കാണിച്ച് മറ്റു പലരും പരാതിയുമായി പൊലിസിനെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."