നെടുമ്പാല -ചൂരിക്കുനി റോഡ് ഗതാഗതം ദുഷ്കരമായി
നെടുമ്പാല: പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പെടുന്ന നെടുമ്പാല -ചൂരിക്കുനി റോഡ് പാടെ തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. നിരവധി തോട്ടം തൊഴിലാളികളടക്കം നൂറ് കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡാണിത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിനെ അധികൃതര്‍ പാടെ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നെടുമ്പാലയില്‍ നിന്ന് ഹാരിസണ്സണ്സ് എസ്റ്റേറ്റിലൂടെ ചൂരിക്കുനി വരെ പോകുന്ന മൂന്ന കിലോമീറ്റര്‍ റോഡാണിത്. റോഡ് തുടങ്ങുന്നിടത്തെ 300 മീറ്റര്‍ ഒരു മാസം മുമ്പ് ടാറിങ് നടത്തിയിരുന്നു. എന്നാല്‍ ഗതാഗതം ദുഷ്കരമായ മറ്റു ഭാഗങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്താത്തത് നാട്ടുകാര്‍ക്ക് ദുരിതമാകുകയാണ്. റോഡിന്റെ നവീകരണത്തിന് തുക വകയിരുത്തിയിട്ടുണ്ടെങ്കിലും കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരാണമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കയറ്റമുള്ള റോഡില്‍ കല്ലുകള്‍ ഇളകി കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്നതും പതിവായിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടി നാട്ടുകാര്‍ പലതവണ അധികൃതരെ സമീപിച്ചിച്ചെങ്കിലും നടപടിയുണ്ടായില്ലന്ന് പ്രദേശ വാസികള്‍ പറയുന്നു. റോഡ് തകര്‍ന്നതോടെ കാല്‍നട യാത്രക്കാരും വിദ്യാര്‍ഥികളും വലിയ പ്രയാസം അനുഭവിക്കുകയാണ്. റോഡിനോടുള്ള അവഗണന അവസാനിപ്പിച്ച് നവീകരണ പ്രവര്‍ത്തനങ്ങര്‍ ഉടന്‍ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."