ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം
വാണിമേല്‍: ലക്ഷക്കണക്കിനു വിദ്യാര്‍ഥി സമൂഹത്തെ സദാചാരമുള്ളവരാക്കി മാറ്റാന്‍ സമസ്തയുടെ ശാസ്ത്രീയ പഠന സംവിധാനം ലോകത്തിന് മാതൃകയാണെന്ന് വാണിമേല്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു.
എന്നാല്‍ മദ്റസ പഠന സമയം കവര്‍ന്നെടുത്ത് കൊണ്ട് വാണിമേല്‍ പഞ്ചായത്തിലെ ചില സ്കൂളുകളില്‍ നടക്കുന്ന മോണിങ് ക്ലാസുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം വിലയിരുത്തി. സമസ്ത മുഫത്തിശ് ശംസുദ്ദീന്‍ ദാരിമി ചുങ്കത്തറ അദ്ധ്യക്ഷനായി. റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ സലാം ദാരിമി അടിവാരം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അശ്റഫി ഖിറാഅത്ത് നടത്തി. റെയ്ഞ്ച് തലത്തില്‍ പത്ത് ഏഴ് അഞ്ച് പൊതുപരീക്ഷ ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വാണിമേല്‍ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്നേഹോപകാരം ചടങ്ങില്‍ വിതരണം ചെയ്തു. പത്താം ക്ലാസില്‍ കുയ്തേരി ബദ്റുല്‍ ഹുദയിലെ ഫാത്തിമയും ഏഴ് അഞ്ച് ക്ലാസുകളില്‍ വാണിമേല്‍ ശംസുല്‍ ഹുദാ മദ്റസയിലെ മുഹമ്മദ് ഷാമിലും ഫാത്തിമ റുഫ്ഹിദയും അര്‍ഹനായി. ഇവര്‍ക്കുള്ള ഉപഹാരം യഥാക്രമം മുഫത്തിശ് ശംസുദ്ധീന്‍ ദാരിമി ചുങ്കത്തറ, റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ സലാം ദാരിമി അടിവാരം, സെക്രട്ടറി ഉണ്ണീന്‍ കുട്ടി മുസ്ലിയാര് തുടങ്ങിയവര്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."