സമാധാന സന്ദേശവുമായി ഹിരോഷിമാദിനം
ആയഞ്ചേരി: സമാധാനത്തിന്റ സന്ദേശവുമായി ഹിരോഷിമാ ദിനാമാചരിച്ചു. ആയഞ്ചേരി റഹ്മാനിയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി ഹെഡ്മാസ്റ്റര് അക്കാളി അസീസ് ഉദ്ഘാടനം ചെയ്തു.
യുദ്ധവിരുദ്ധ റാലി, ലഘുനാടകം എന്നിവ നടന്നു. എ.പി കുഞ്ഞബ്ദുല്ല, വി.പി സുരജ, കെ.പി കദീജ, പി ബിന്ദു, വിനീഷ്, വൈ.എം പദ്മിനി, പി തങ്കം, നസീര്‍ എന്നിവര്‍ സംസാരിച്ചു.
ചീക്കിലോട് യു.പി സ്കൂളില്‍ സഡാക്കോ കൊക്ക് നിര്‍മാണ ശില്പശാല നടന്നു. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില് കുട്ടികള്‍ നൂറുകണക്കിന് കൊക്കുകള്‍ നിര്‍മിച്ചു. ഇനിയൊരു യുദ്ധം വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥികള്‍ റാലി നടത്തി.
തുടര്‍ന്ന് നടന്ന യോഗത്തില്‍ വി.പി സുധാകരന് അധ്യക്ഷത വഹിച്ചു. കെ.സി ബാബു, കെ അനിത, ഇ രാജീവന്, ടി. ശശീന്ദ്രന്, സി.എച്ച് മൊയ്തു, കെ. വിപിന, സ്കൂള്‍ ലീഡര്‍ ആയിഷത്ത് സഫ്വാന എന്നിവര്‍ സംസാരിച്ചു. പൊന്മേരി എല്‍.പി സ്കൂളില്‍ സമാധാനദീപം തെളിയിച്ചു. കെ. ഗിരിജ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."