HOME
DETAILS

ഇനിയും ദുരിതാശ്വാസ സഹായം ലഭിക്കാതെ മേല്‍മുറിക്കാര്‍

  
backup
December 09 2018 | 06:12 AM

%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82

പൊഴുതന: ജില്ലയില്‍ മഹാപ്രളയത്തില്‍ നിന്നും കരകയറി മൂന്ന് മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ സഹായം പോലും ലഭിക്കാതെ മേല്‍മുറി, സേട്ടുകുന്ന് നിവാസികള്‍.
നിലവില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമാണ് ഇവിടെ ദുരിതാശ്വാസ സഹായമെങ്കിലും ലഭിച്ചിട്ടുള്ളത്. വാസയോഗ്യമല്ലാത്ത വിധത്തിലുള്ള നിരവധി വീടുകളും പ്രളയത്തിലും വന്യമൃഗശല്യത്താലും തകര്‍ത്തെറിഞ്ഞ കൃഷികളുമായി കഴിയുകയാണ് നിലവില്‍ ഇവിടുത്തുകാര്‍. ഒരു ഭാഗത്തിലൂടെ പ്രളയം തകര്‍ത്തെറിഞ്ഞപ്പോള്‍ മറുഭാഗത്തിലൂടെ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ഇവര്‍. കൂലിപ്പണി ചെയ്ത് അന്നന്നേക്കുള്ള അന്നംകണ്ടെത്തുന്ന ഈ പ്രദേശത്തുകാര്‍ക്ക് നിലവില്‍ അതും അന്യമായി കൊണ്ടിരിക്കയാണ്. തേയില കൊളുന്ത് നുള്ളിയും മറ്റ് കൂലിപ്പണികള്‍ ചെയ്ത് ജീവിച്ചവരാണ് ഏറെയും ദുരിതത്തിലായിരിക്കുന്നത്. ജോലിയെടുപ്പിക്കാനും എടുത്ത ജോലിക്ക് കൂലി കൊടുക്കാന്‍ പോലും മുതലാളിമാര്‍ക്ക് സാധ്യമല്ലാത്തതാണ് നിലവിലെ അവസ്ഥ. കൂടാതെ നിലവില്‍ കാപ്പി പറിക്കാനും തോട്ടം വൃത്തിയാക്കാനും ഈ സമയങ്ങളില്‍ പണികളുണ്ടായിരുന്നത് കൂലികൊടുക്കാനില്ലാത്തതിനെ തുടര്‍ന്നും അതും നിലച്ചിരിക്കയാണ്. ഡിസംബര്‍ മാസം ആവുന്നതിന് മുമ്പ് തന്നെ സാധാരണയായി കാപ്പി പറിക്കുന്ന ജോലിയില്‍ വ്യാപൃതരാവുന്ന ഇവര്‍ നിലവില്‍ പ്രളയം തകര്‍ത്തെറിഞ്ഞതോടെ അതും ഇല്ലാതായിരിക്കയാണ്. ശക്തമായ മഴയില്‍ ഉണ്ടായ കാപ്പിയും നശിച്ചു. കൂടാതെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചലിലും ഉണ്ടായ കാപ്പി ചെടികള്‍ ഒലിച്ചുപോയി. നിത്യചെലവിന് പോലും വകയില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ് പ്രദേശത്തെ സാധാരണക്കാര്‍. നിലവില്‍ കാപ്പി പറിക്കുന്ന ജോലിക്ക് പോലും ആരും വിളിക്കാതായി. തേയില കൊളുന്തുകള്‍ വ്യാപകമായി നശിച്ചതും ഇരുട്ടടിയേറ്റ അവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കയാണ് സാധാരണ കൂലിപ്പണിക്കാരെ.
ദുരിതാശ്വാസ സഹായ ധനമെങ്കിലും ലഭിച്ചാല്‍ വീഴാറായ നിരവധി വീടുകള്‍ തല്‍ക്കാലം അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ച് തമസിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാര്‍. മേല്‍മുറി, സേട്ടുകുന്ന്, എട്ടേക്കര്‍, കുറിച്യര്‍മല എന്നീ സ്ഥലങ്ങളിലെ നിരവധി ആളുകളാണ് വാടക വീടുകളില്‍ താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ദുരിതാശ്വായ സഹായമെങ്കിലും ലഭ്യമായാല്‍ വാടകയിനത്തിലേക്കും തെല്ലൊരാശ്വാസമാവും. മാസത്തില്‍ വന്‍ തുകയാണ് ഇവര്‍ക്ക് വാടകയിനത്തില്‍ തന്നെ ചെലവാവുന്നത്. വാടക്കും ചിലവിനും ഉള്‍പ്പടെ തങ്ങളുടെ തുച്ഛമായ കൂലികൊണ്ട് എങ്ങനെ മുന്നോട്ട് പോവുമെന്ന ചേദ്യചിഹ്നത്തില്‍ തങ്ങി നില്‍ക്കുകയാണ് പ്രദേശത്തുകാര്‍. വാടകയിനത്തിലേക്ക് പഞ്ചായത്ത് വകവെച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അതും പാഴ്‌വാക്കായിരിക്കയാണ്. പ്രളയത്തില്‍ ഭാഗീകമായി വീട് തകര്‍ന്നവര്‍ക്കാണ് ഏറെയും വാഗ്ദാനം ചെയ്ത ദുരിതാശ്വാസ സഹായം പോലും ലഭിക്കാത്തത്. ഇനിയെന്ത് ചെയ്യണമെന്ന് പോലും അറിയാതെ പകച്ച് നില്‍ക്കുകയാണ് ഇവര്‍. ക്യാംപില്‍ നിന്നവര്‍ക്ക് ലഭിക്കേണ്ട ആദ്യ തുകപോലും ലഭിക്കാത്തവരും നിരവധിയാണ്. എത്രയും വേഗത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അനിവാര്യമായ നടപടി സ്വീകരിക്കണമെന്നതാണ് ഇവിടുത്തുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago