സാഹസിക വിനോദസഞ്ചാര വികസനത്തിന് 50 കേന്ദ്രങ്ങള്‍: മന്ത്രി
കല്‍പ്പറ്റ: സാഹസിക വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് 50 കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ് എം.ടി.ബി കേരള 2018 സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിസൗഹാര്‍ദ സാഹസിക ടൂറിസം പദ്ധതികളാണ് ഇവിടങ്ങളില്‍ വിഭാവനം ചെയ്യുന്നത്. തദ്ദേശീയര്‍ക്കു കൂടി പ്രയോജനം ചെയ്യുന്ന രീതിയിലായിരിക്കും പദ്ധതി തയാറാക്കുക. ടൂറിസം രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന ജില്ലയാണ് വയനാട്. മികവാര്‍ന്ന ടൂറിസം പദ്ധതികള്‍ ജില്ലയിലൊരുക്കാന്‍ ടൂറിസം വകുപ്പ് പ്രത്യേക താല്‍പര്യമെടുക്കും. ചടങ്ങില്‍ പ്രിയദര്‍ശിനി എസ്റ്റേറ്റ് തൊഴിലാളികള്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. ചാംപ്യന്‍ഷിപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനം അദ്ദേഹം നിര്‍വഹിച്ചു. കേരളാ അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ മനീഷ് ഭാസ്‌കര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."