HOME
DETAILS

'ഇന്ത്യന്‍ റിപ്പബ്ലിക്കിനെ രണ്ടു ദിനോസര്‍മാര്‍ മാത്രം ഭരിക്കുന്ന ഒരു ജുറാസിക് റിപ്പബ്ലിക്കായി മാറ്റരുത്'- രാജ്യസഭയില്‍ തീക്കാറ്റായ കപില്‍ സിബലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

  
backup
December 12 2019 | 08:12 AM

national-kapil-sibals-remarks-the-citizenship-amendment-bill-2019-12-12

ഞാന്‍ ഈ ബില്ലിനെ എതിര്‍ക്കുന്നു.

സര്‍, ലോക്‌സഭയില്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി എന്തിനാണ് ഈ ബില്‍ എന്നതിനെക്കുറിച്ചു പറഞ്ഞ ദിവസം മുതല്‍ ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ ബില്‍ ഞങ്ങള്‍ക്കു കൊണ്ടുവരേണ്ടി വരില്ലായിരുന്നു എന്നായിരുന്നു പരാമര്‍ശം.

ആഭ്യന്തരമന്ത്രി ഏതു ചരിത്ര പുസ്തകമാണ് വായിച്ചതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഏത് എഴുത്തുകാരോടാണ് അഭിപ്രായം ചോദിച്ചതെന്നും.


പക്ഷേ സവര്‍ക്കര്‍ പറഞ്ഞത് അദ്ദേഹത്തെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. രാജ്യസഭയിലും പാസ്സാക്കി നിങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന ഈ ദ്വിരാഷ്ട്ര സിദ്ധാന്തം ഞങ്ങളുടേതല്ല. ഞാന്‍ സവര്‍ക്കറിനെ ഉദ്ധരിക്കാം. സവര്‍ക്കര്‍ പറഞ്ഞു 'ഇന്ത്യക്ക് ഇരുവശവുമായി രണ്ടു ശത്രുരാജ്യങ്ങളാണുള്ളത്. ചില ശിശുക്കളായ രാഷ്ട്രീയക്കാര്‍ ഇന്ത്യയെ സമാധാനപരമായ രാജ്യമാക്കിയതിലൂടെ ഗുരുതരമായ തെറ്റാണു ചെയ്തത്. ഇതു വളരെ നല്ല കാര്യമാണ്. പക്ഷേ നമ്മള്‍ ചിന്തിക്കുക കൂടിയില്ലാത്ത നമ്മുടെ സുഹൃത്തുക്കള്‍ അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ഇതുപയോഗിക്കും.' സവര്‍ക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ചത്.


അതേസമയം അംബേദ്കര്‍ പറഞ്ഞത് ഇതാണ്, 'ഏകരാഷ്ട്ര- ദ്വിരാഷ്ട്ര സിദ്ധാന്തങ്ങളില്‍ പരസ്പരം എതിര്‍ക്കുന്നതിന് പകരം അതിനെ പൂര്‍ണമായി തള്ളിക്കളയുകയായിരുന്നു സവര്‍ക്കറും ജിന്നയും ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ പൂര്‍ണമായി അതിനെ അംഗീകരിക്കുകയാണുണ്ടായത്. കഷ്ടം. ഇരുവരും അംഗീകരിച്ചു. അംഗീകരിക്കുക മാത്രമല്ല, രണ്ടു രാജ്യങ്ങള്‍ അതായത് മുസ്‌ലിം രാഷ്ട്രവും ഹിന്ദു രാഷ്ട്രവും ഉണ്ടെന്നു സമ്മതിക്കുക കൂടി ചെയ്തു.'

അതുകൊണ്ട് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് പിന്നല്‍ കോണ്‍ഗ്രസാണെന്നപ്രസ്താവന പിന്‍വലിക്കണമെന്നു ഞാന്‍ ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്.ഞങ്ങള്‍ കോണ്‍ഗ്രസ് ഏകരാഷ്ട്രത്തിലാണു വിശ്വസിക്കുന്നത്. എന്നാല്‍ നിങ്ങള്‍ അതില്‍ വിശ്വസിക്കുന്നുമില്ല.

ഇതൊരു ചരിത്രപരമായ ബില്ലാണെന്ന് ആഭ്യന്തര മന്ത്രി പറയുകയുണ്ടായി ശരിയാണ് ഇത് ചരിത്രപരമായ ബില്ലാണ്. കാരണം നിങ്ങള്‍ ഭരണഘടനയുടെ അടിത്തറയെ തന്നെ മാറ്റി മറിക്കുകയാണ്. അതുകൊണ്ടാണ് ഇത് ചരിത്രപരമായ ബില്ലാവുന്നത്. നിങ്ങള്‍ നമ്മുടെ ചരിത്രത്തെ മാറ്റാനാണ് പോവുന്നത്. അതുകൊണ്ടാണ് ഇത് ചരിത്രപരപരമാവുന്നത്. കോടിക്കണക്കിനാളുകള്‍ നാളെ ഒരു പുതിയ പ്രഭാതം കാണുമെന്ന് കൂടി താങ്കള്‍ പറഞ്ഞു. ഞാന്‍ താങ്കളോട് ഇതു കൂടി ഓര്‍മിപ്പിക്കുകയാണ്. ഈ രാജ്യത്തെ ലക്ഷങ്ങള്‍ക്ക് ഈ രാത്രി അവസാനിക്കുകയില്ല. ഈ കറുത്ത രാത്രി അവസാനിക്കുകയില്ല. താങ്കളുടെ പ്രധാനമന്ത്രി ഒന്നിച്ചു നില്‍ക്കലിലും വികസനത്തിലാണ് വിശ്വസിക്കുന്നതെന്ന് താങ്കള്‍ പറയുന്നു. വികസനവും വിശ്വാസവും അദ്ദേഹം നഷ്ടപ്പെടുത്തി. കാരണം 2014 മുതല്‍ ഇതുവരെ ജനതക്കൊപ്പം അദ്ദേഹം നിലകൊണ്ടിട്ടില്ല.

രാഷ്ട്രയീയമായി ഉയര്‍ത്താക്കാണിക്കുന്നു എന്ന് നിങ്ങള്‍ പറയുന്നു. നിങ്ങളാണ് രാഷ്ട്രീയപരമായി ഉയര്‍ത്തുന്നത്. ഇതില്‍ രാഷ്ട്രീയമില്ല. കാരണം നിങ്ങള്‍ രാജ്യത്തിന്റെ ഭാവി തന്നെ നശിപ്പിക്കുകയാണ്.

എനിക്ക് താഴെപ്പറയുന്ന കാര്യങ്ങളാണ് ഇവിടെ പറയാനുള്ളത്. താഴെ പറയുന്ന എതിര്‍പ്പുകളാണ് എനിക്കുള്ളത്.

ഒന്നാമതായി ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഈ ബില്ല് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് നിയമപരമായ സാധുത നല്‍കുന്നു. പൊരത്വം നല്‍കുന്നതില്‍ മതം ഒരിുക്കലും ഒരു ഘടകമാവാന്‍ പാടില്ല. അത് ഇന്ത്യന്‍ ഭരണഘടന എതിര്‍ത്തതാണ്. പൗരത്വവുമായി ബന്ധപ്പെട്ട് മൂന്ന് ആശയങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം ഇന്ത്യയില്‍ ജനിക്കുക.രണ്ടാമത്തേത് രക്ഷിതാക്കള്‍ ഇന്ത്യയില്‍ ജനിച്ചവരാവുക. മൂന്നാമത്തേത് ഇന്ത്യയിലെ ഒരു സാധാരണ പൗരനാവുക. പൗരത്വവുമായി ബന്ധപ്പെട്ട നാലാമതൊരു ആശയമില്ല.

ഞാന്‍ രസകരമായ ചില കാര്യങ്ങള്‍ പറയാം. ലാഹോറിലെ കുടുംബത്തില്‍ പെട്ടയാളാണ് ഞാന്‍. എന്റെ കുടുംബം ഇന്ത്യയിലേക്കു വന്നു. 1948ല്‍ ഞാന്‍ ഇവിടെ ജനിച്ചു. എന്നാല്‍ എന്റെ കുടുംബാംഗങ്ങള്‍ ജനിച്ചത് ലാഹോറിലാണ്. ഞങ്ങള്‍ അഭയാര്‍ഥികളാണ്. ഞങ്ങള്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇന്ത്യന്‍ പൗരന്‍മാരായിരുന്നില്ല. അവര്‍ റിപ്പബ്ലിക്കന്‍ ഇന്ത്യയില്‍ ജനിച്ചവരല്ല. അതിനാല്‍ അവര്‍ ഇന്ത്യന്‍ പൗരന്‍മാരല്ല. എന്നാല്‍ പക്ഷേ ഭരണഘടന പറയുന്നത്, നിങ്ങള്‍ അവിഭക്ത ഇന്ത്യയിലാണു ജനിക്കുകയും പിന്നീട് ഇവിടെ ജീവിക്കുകയും ചെയ്താലും നിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരന്‍മാരാവാമെന്നാണ്. താസമക്കാര്‍, സാധാരണ താമസക്കാര്‍, ജനിച്ച് ജീവിക്കുന്നവര്‍ ഇതെല്ലാം പൗരത്വത്തില്‍ പ്രധാനമാണ്. പങ്കാളികളില്‍ ഒരാള്‍ അനധികൃത കുടിയേറ്റം നടത്തിയ വ്യക്തിയാണെങ്കില്‍ അയാള്‍ ഇന്ത്യന്‍ പൗരനാകില്ല. പിന്നെ എന്തു ഭേദഗതിയാണു നിങ്ങള്‍ കൊണ്ടുവന്നത്, ഒന്നാലോചിച്ചു നോക്കൂ.

ഈ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നു പീഡനം നേരിട്ടതിനെത്തുടര്‍ന്ന് അവിടെനിന്നു രക്ഷപ്പെട്ട അമുസ്‌ലിങ്ങളെ അനധികൃത കുടിയേറ്റക്കാരെന്ന വിഭാഗത്തില്‍ പെടുത്താനാവില്ലന്ന് നിങ്ങള്‍ പറഞ്ഞു.പീഡനം നേരിട്ട ഒരാള്‍ക്കു പൗരത്വത്തിനു വേണ്ടി അപേക്ഷിക്കാമെന്നോ പൗരത്വം നല്‍കാമെന്നോ ഒരു നിയമവും പറയുന്നില്ല. ആരാണു നിങ്ങളോട് അവര്‍ പീഡനത്തെത്തുടര്‍ന്നാണ് ഓടിവന്നതെന്ന് പറഞ്ഞത് സ്വന്തം രാജ്യത്ത് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി ഏതെങ്കിലും കുടിയേറ്റക്കാര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ. 1972ല്‍ ബംഗ്ലാദേശില്‍ നിന്നോ പാക്കിസ്ഥാനില്‍ നിന്നോ ഇന്ത്യയിലെത്തിയ ഒരാള്‍ ഇവിടെ അനധികൃത കുടിയേറ്റക്കാരനാണ്. താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞെന്നോ അല്ലെങ്കില്‍ അയാള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു താങ്കള്‍ക്കോ എങ്ങനെയാണു പറയാനാവുക. പീഡനത്തിനിരയായി വരുന്നവര്‍ക്ക് പൗരത്വം കൊടുക്കാന്‍ ഇവിടെ നിയമമുണ്ടോ. ഇതില്‍ മന്‍മോഹന്‍ സിങ്ങും അദ്വാനിയും പറഞ്ഞത് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. പീഡിപ്പിക്കപ്പെട്ട് വരുന്നവര്‍ക്ക് പൗരത്വം നല്‍കേണ്ടതുണ്ട്. മതപരമായ വിവേചനം മൂലം ഇവിടെ എത്തിപ്പെടുന്നവര്‍ അഭയാര്‍ത്ഥികളാണ്. അനധികൃത കുടിയേറ്റക്കാരല്ല. സാമ്പത്തികമുള്‍പെടെ മറ്റുകാരണങ്ങള്‍ കൊണ്ട് വരുന്നവര്‍ അനധികൃത കുടിയേറ്റക്കാരാണ്- ഇതാണ് അദ്വാനി പറഞ്ഞത്. എന്തടിസ്ഥാനത്തിലാണ് ഒരു അനധികൃത കുടിയേറ്റക്കാരനില്‍ നിന്നു മറ്റൊരു അനധികൃത കുടിയേറ്റക്കാരനെ എങ്ങനെയാണു മാറ്റിനിര്‍ത്തുക. അവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു നിങ്ങളെങ്ങനെയാണ് അറിയുക. ഒരാള്‍ ഇവിടെ വന്നു. അയാള്‍ മരിച്ചു. അയാളുടെ മക്കള്‍ പറയുന്നു അവര്‍ക്ക് പൗരത്വം വേണമെന്ന്. അവരിവിടെ വന്നത് പീഡനത്തിന്റെ പേരിലാണെന്ന് നിങ്ങള്‍ എങ്ങിനെ അറിയും. എന്താണ് അതിന്റെ മാനദണ്ഡം. ഏതെങ്കിലവും ഹിന്ദു പറഞ്ഞിട്ടുണ്ടോ അവര്‍ പീഡിപ്പിക്കപ്പെട്ടവരാണ്. അവര്‍ പറയുന്നത് ഞങ്ങള്‍ ഇവിടെ ജീവിച്ചിരുന്നവരാണെന്നാണ്. എന്നാല്‍ നിങ്ങള്‍ അവരെക്കൊണ്ട് കള്ളം പറയിപ്പിക്കുന്നു. ബംഗ്ലാദേശില്‍ നിന്ന് പീഡിപ്പിക്കപ്പെട്ട് വന്നവരാണെന്ന് പറയിപ്പിക്കുന്നു. അതിനാലാണ് പൗരത്വം നല്‍കുന്നതെന്നും. ഇതെന്ത് നിയമമാണ്. നിങ്ങള്‍ ഭരണഘടനയോട് എന്താണ് ചെയ്യുന്നത്. നിങ്ങള്‍ ഭരണഘടനയെ പരിഹസിക്കുന്നു. നിങ്ങളുടെ ലക്ഷ്യമെന്താണ്. 2014 മുതല്‍ നിങ്ങളുടെ ലക്ഷ്യമെന്തെന്ന് ഞങ്ങള്‍ക്കറിയാം. ചിലപ്പോള്‍ ഖര്‍വാപ്പസി. മറ്റുചിലപ്പോള്‍ ലൗജിഹാദ്, മുത്വലാഖ്, ചിലപ്പോള്‍ സി.എ.ബി., പിന്നെ എന്‍.ആര്‍.സി വീണ്ടും എന്‍.ആര്‍.സി, 370. നിങ്ങളുടെ ലക്ഷ്യവും കാഴ്ചപ്പാടും ഞങ്ങള്‍ക്കറിയാം. ഈ രാജ്യത്ത് ആര് ജീവിക്കണെ ആര് ജീവിക്കണ്ട എന്ന് പേരു നോക്കി തീരുമാനിക്കാനാണ് നിങ്ങളുടെ നീക്കം.

ബില്‍ അവതരിപ്പിക്കവെ അധിക്ഷേപാര്‍ഹമായ ഒരു കാര്യം താങ്ങള്‍ (അമിത് ഷാ) പറയുകയുണ്ടായി. ഈ ബില്ല് കണ്ട് ഇന്ത്യന്‍ മുസ് ലിങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്ന്. ഏത് മുസല്‍മാനാണ് നിങ്ങളെ പേടി. ഇന്ത്യയിലെ ഒരു മുസ്‌ലിമും നിങ്ങളെ ഭയപ്പെടുന്നില്ല. ഞാനോ ഈ രാജ്യത്തെ പൗരന്‍മാരോ ഒരു മുസ്‌ലിമോ നിങ്ങളെ ഭയക്കുന്നില്ല. രാജ്യത്തിന്റെ നിങ്ങള്‍ പരിഹസിക്കുന്ന ഭരണഘടനയെ മാത്രമാണു ഞങ്ങള്‍ ഭയപ്പെടുന്നത്.

ഈ ബില്ലില്‍ പേരെടുത്തു പറയാതെ സര്‍ക്കാര്‍ ഒരു സമുദായത്തെ ലക്ഷ്യം വെയ്ക്കുകയാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടകയെ ലംഘിച്ചിരിക്കുന്നു. ഇത് ഒഴിവാക്കേണ്ടതാണ്. പര്യാലോചിക്കേണ്ടതാണ്. ഇത് രാഷ്ട്രീയ നിഷ്പക്ഷതയെ അസ്ഥിരപ്പെടുത്തുന്നതാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ നമ്്‌മെ വ്ശ്വസിക്കില്ല. ഇത് നമ്മുടെ സംസ്‌ക്കാരത്തെ, അടിസ്ഥാന മൂല്യങ്ങളെ, വിശ്വാസത്തെ എല്ലാം പുനര്‍നിര്‍മിക്കും. നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത പ്രത്യാഘാതങ്ങളാണ് ഇതിലൂടെ ഉണ്ടാവാന്‍ പോവുന്നത്. ഇതു നിങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ഇതു നിയമപരമായോ ധാര്‍മികമായോ ന്യായീകരിക്കത്തക്കതല്ല.

ഇന്ത്യയെകുറിച്ച് ഒന്നുമറിയാത്തവര്‍ക്ക് ഇന്ത്യയുടെ ആശയത്തെ സംരക്ഷിക്കനാവില്ല. ഈ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ രണ്ടു ദിനോസര്‍മാര്‍ മാത്രം ഭരിക്കുന്ന ഒരു ജുറാസിക് റിപ്പബ്ലിക്കായി മാറ്റരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  16 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  16 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  16 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago