ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതിന് യു.എസ് പൗരന്മാര്‍ക്ക് വിലക്ക്
വാഷിങ്ടണ്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതിന് ഔദ്യോഗികമായി അമേരിക്ക വിലക്കേര്‍പ്പെടുത്തി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് ഇന്നലെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പൗരന്മാര്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതില്‍ അപകടം സാധ്യതയുള്ളതാനാലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പ്രത്യേകമായ കാരണങ്ങളില്ലാതെ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതിനുള്ള എല്ലാ പാസ്‌പോര്‍ട്ടുകളും സെപ്റ്റംബര്‍ ഒന്നു മുതല്‍ ദുര്‍ബലപ്പെടുത്തും.
ദുരിതാശ്വാസം, പ്രത്യേക സാഹചര്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് യാത്രാ വിലക്കുകളില്‍ ഒഴിവാക്കിയിരിക്കുന്നത്. യാത്രാ വിലക്കിന് ഒരു മാസത്തെ കാലയളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൂറിസ്റ്റ് വിസയില്‍ ഉത്തരകൊറിയ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ വിദ്യാര്‍ഥിയായ ഓട്ടോ വാംബിയറെ തടവിലിട്ടതോടെയാണ് അമേരിക്ക പൗരന്മാരെ ആദ്യമായി ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതിനുള്ള ഭാഗിക വിലക്ക് ഏര്‍പ്പെടുത്തിയത്. വാംബറിന്റെ മരണത്തോടെയാണ് ഇരുരാജ്യങ്ങള്‍ക്കടയിലെ ബന്ധങ്ങള്‍ക്കിടയില്‍ രൂക്ഷത വര്‍ധച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."