കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ടി20; ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടി20ല്‍ ഏറ്റുമുട്ടുന്നത് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍. നവംബര്‍ ഏഴിന് മത്സരം നടക്കും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് അനുവദിച്ച മത്സരം ബി.സി.സി.ഐ പുനഃക്രമീകരിക്കുകയായിരുന്നു.
നേരത്തെ ഡിസംബര്‍ 20ന് നടത്താനിരുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഒരു ടി20 മത്സരമായിരുന്നു കേരളത്തിന് അനുവദിച്ചിരുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണുള്ളത്. ഇതില്‍ ഒരു ടി20 മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് അനുവദിച്ചതായി ബി.സി.സി.ഐയുടെ ഔദ്യോഗിക അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു.
ഗ്രീന്‍ഫീല്‍ഡിന് മത്സരം അനുവദിച്ചതോടെ ഇന്നലെ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തി. മെയ് മാസത്തില്‍ ബി.സി.സി.ഐ ടെക്നിക്കല്‍ കമ്മിറ്റി പരിശോധന നടത്തി സൗകര്യങ്ങളില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇവ ഉള്‍പ്പടെ നടപ്പാക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് സംഘം എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."