HOME
DETAILS

ഖത്തര്‍ ഇറ്റലിയില്‍ നിന്നും 500 കോടി യൂറോയുടെ യാനങ്ങള്‍ വാങ്ങുന്നു

  
backup
August 03, 2017 | 3:17 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d

ദോഹ: ഇറ്റലിയില്‍ നിന്ന് 500 കോടി യൂറോയ്ക്ക് നാവിക യാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ കരാറൊപ്പിട്ടതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമാണ് കരാര്‍. ദോഹയില്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്‍ജലിനോ അല്‍ഫാനോയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ ആല്‍ഥാനി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരുവരും ചര്‍ച്ച നടത്തി.

ഇറ്റലിയില്‍ നിന്ന് ഏഴ് നാവിക യാനങ്ങള്‍ വാങ്ങുന്നതിനാണ് ഖത്തരി അമീരി നാവികസേനയുമായി കരാര്‍ ഒപ്പിട്ടതെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. 500 കോടി യൂറോയുടേതാണ് കരാറെന്ന് വ്യക്തമാക്കിയെങ്കിലും മറ്റു വിശദാംശങ്ങളോ കമ്പനികളുടെ പേരുകളോ അദ്ദേഹം പുറത്തുവിട്ടില്ല. എന്നാല്‍, ഇറ്റലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഫിന്‍കാന്റിയറി ഖത്തറിന് 400 കോടി യൂറോയ്ക്ക് കപ്പലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാറിലെത്തിയതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ അറിയിച്ചിരുന്നു. നാല് കോര്‍വിറ്റെ യുദ്ധക്കപ്പലുകളും രണ്ട് സപ്പോര്‍ട്ട് വെസലുകളും കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ഒരു ലാന്റിങ് പ്ലാറ്റ്‌ഫോം കപ്പല്‍ത്തറയും നിര്‍മിച്ച് നല്‍കുമെന്നാണ് അന്ന് കമ്പനി പറഞ്ഞത്. കപ്പലുകള്‍ കൈമാറിയ ശേഷമുള്ള 15 വര്‍ഷത്തെ സര്‍വീസും കരാറില്‍ ഉള്‍പ്പെട്ടിരുന്നു. 2018ല്‍ നിര്‍മാണം ആരംഭിക്കാനായിരുന്നു ധാരണ. ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയായ ലിയോനാര്‍ഡോ ആണ് ഇതിന് വേണ്ട ഇലക്ട്രോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ നല്‍കുകയെന്നും കരാറിന്റെ മൂന്നിലൊന്ന് തുക കമ്പനിക്കു ലഭിക്കുമെന്നും കമ്പനി അധികൃതര്‍ ആ സമയത്ത് അറിയിച്ചിരുന്നു.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറ്റലി പിന്തുണ നല്‍കുമെന്ന് അല്‍ഫാനോ അറിയിച്ചു. ഉപരോധത്തില്‍ പ്രയാസമനുഭവിക്കുന്ന മേഖലയിലെ ജനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  3 days ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  3 days ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  3 days ago
No Image

എസ്.ഐ.ആർ: പുതിയ അപേക്ഷകൾ 9 ലക്ഷത്തിലേക്ക്; 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേത്

Kerala
  •  3 days ago
No Image

ദുബൈ വിമാനത്താവളം: ടെർമിനൽ-1ലേക്ക് പാലം തുറന്നു; 5,600 വാഹനങ്ങളെ ഉൾക്കൊള്ളും

uae
  •  3 days ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം ഇന്ന്

Kerala
  •  3 days ago
No Image

മദ്റസാധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; അർഹമായ ഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ

Kerala
  •  3 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം

Kerala
  •  3 days ago
No Image

കള്ളക്കടത്ത് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത എണ്ണ കപ്പലില്‍ 16 ഇന്ത്യക്കാര്‍; മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ  

International
  •  3 days ago