നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളിലേക്കുള്ള യാത്രക്കാര്‍ സന്ധ്യ മയങ്ങിയാല്‍ ഇരുട്ടില്‍ തപ്പണം
പാലക്കാട്: നഗരത്തില്‍ ബസ് സ്റ്റാന്റുകളേറെയുണ്ടെങ്കിലും സന്ധ്യമയങ്ങിയാല്‍ യാത്രക്കാര്‍ക്കു ബസില്‍ കയറണമെങ്കില്‍ ഇരുട്ടില്‍ തപ്പണം. തിരക്കേറിയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും, സ്റ്റേഡിയം സ്റ്റാന്റിലും സന്ധ്യമയങ്ങിയാല്‍ ഇരുട്ടില്‍ മൊബൈലിലെ ടോര്‍ച്ച് തെളിച്ചുവേണം നടക്കാന്‍. മിഷന്‍ സ്‌കൂള്‍ ജങ്ഷനില്‍നിന്നും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേയ്ക്കു നടക്കുമ്പോള്‍ സമീപത്തെ പാര്‍ക്കു മുതല്‍ ടാക്‌സി സ്റ്റാന്‍ഡുവരെ ഇരുട്ടാണ്. മാത്രമല്ല റോഡില്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഡിവൈസും കാല്‍ നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്.
റോഡിനപ്പുറത്ത് തെരുവു വിളക്കുകളുടെ വെളിച്ചമുണ്ടെങ്കിലും ഒരു ഭാഗം അന്ധകാരത്തിലാണ്. രാപകലന്യേ നൂറുകണക്കിനു വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന സ്റ്റേഡിയം സ്റ്റാന്‍ഡില്‍ ഹൈമാക്‌സ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സമീപത്ത് വെളിച്ചമില്ലാത്ത് സ്ഥിതിയാണ്. സ്റ്റാന്‍ഡിനുള്ളിലേയ്ക്കു ബസുകള്‍ കയറുന്ന ഭാഗത്തെ പാര്‍ക്കിങ് ഏരിയയിലെ വലിയ മരമാണ് ഇവിടെ വെളിച്ചത്തിനു തടസമാവുന്നത്. ഇതുകാരണം സ്റ്റാന്‍ഡിനു പടിഞ്ഞാറുവശം ഇരുട്ടിലാകുന്ന സ്ഥിതിയാണ്.
ബൈപ്പാസില്‍നിന്നും സ്റ്റാന്റിനകത്തേയ്ക്ക് കയറുന്ന ബസുകളും സ്റ്റാന്റിനു മുന്‍പില്‍ യു-ടേണ്‍ എടുക്കുന്ന വാഹനങ്ങള്‍ക്കുമിടയില്‍ പ്പെട്ട് യാത്രക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. മുന്‍സിപ്പല്‍ സ്റ്റാന്‍ഡിലും ടൗണ്‍സ്റ്റാന്‍ഡിലും സോഡിയം ലാംപുകള്‍ ഉണ്ടെങ്കിലും മിക്കതും പ്രവര്‍ത്തനക്ഷമമല്ല. മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ കൂടുതല്‍ വെളിച്ചത്തിനായി ഹൈമാക്‌സ് സ്ഥാപിക്കണമെന്നാവശ്യവും ഫയലുകളിലേന്തി.
നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡുകളില്‍ സന്ധ്യാസമയമാകുന്നതോടെ ഉണ്ടാകുന്ന യാത്രക്കാരുടെ പ്രശ്‌നങ്ങളില്‍ ഭരണകൂടം കണ്ണുതുറക്കണമെന്നാണ് വ്യാപാരികളുടേയും യാത്രക്കാരുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."