HOME
DETAILS

റെയില്‍വേ, പ്രതിരോധ, വിമാനത്താവള മേഖലവരെ കേന്ദ്രം സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു: എളമരം കരീം

  
Web Desk
December 09 2018 | 07:12 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be

പാലക്കാട്: റെയില്‍വേ, പ്രതിരോധ, വിമാനത്താവള മേഖലവരെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന്്് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
നവ ഉദാരവല്‍കരണ നയങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനജീവിതം ദുസഹമാക്കിയെന്നും അവശ്യവസ്തുക്കളുടെ വിലനിയന്ത്രണത്തിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം രണ്ടുകോടി തൊഴിലുകളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. തൊഴിലില്ലാതെ നിരവധി പേര്‍ പുറത്തുനില്‍ക്കുന്നത് തൊഴില്‍ ചെയ്യുന്ന നിരവധി പേരുടെ അവകാശങ്ങളെയാണ് ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിലെത്തിയ ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കടുത്ത തോല്‍വിയാണ് ഏറ്റു വാങ്ങിയത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ രാവും പകലും പോലുള്ള വ്യത്യാസമാണുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ആരോഗ്യ രംഗത്തടക്കം മികച്ച നേട്ടമാണ് ഉണ്ടാക്കുന്നതന്നെ് എളമരം കരീം പറഞ്ഞു.
എം.ബി രാജേഷ് എം.പി സ്വാഗതതവും അസോസിയേഷന്‍ പ്രസിഡന്റ് കെ.പി മേരി അധ്യക്ഷതയും വഹിച്ചു. തുടര്‍ന്ന് വൈകിട്ട് ഏഴിന് അനുമോദന സദസും നടന്നു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് അങ്കണവാടി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പ്രകടനം നടക്കും. മൂന്നിന് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  16 hours ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  16 hours ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  16 hours ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  17 hours ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  17 hours ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  17 hours ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  17 hours ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  17 hours ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  17 hours ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  18 hours ago