ജില്ലാതല കാര്‍ഷികമേള ആരംഭിച്ചു
കൊല്ലം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാതല കാര്‍ഷിക മേള ചടയമംഗലം നീര്‍ത്തട വികസന പരിപാലന കേന്ദ്രത്തില്‍ ആരംഭിച്ചു. മുല്ലക്കര രത്നാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധി നേടാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷയായി.
പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി നിര്‍വഹിച്ചു.
വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ ഗിരിജകുമാരി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.എസ് രമാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രധാനമന്ത്രി കൃഷി സിംചായി യോജനയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണം, മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണം, ഫിഷറിസ്, ക്ഷീര വികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ഇന്ന് സമാപിക്കും.
സെമിനാറുകള്‍, കര്‍ഷകസംഗമം, കാര്‍ഷിക പ്രദര്‍ശനം, കര്‍ഷകരും ശാസ്ത്രജ്ഞരുമായി മുഖാമുഖം എന്നിവയും മേളയുടെ ഭാഗമായി നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."