കേന്ദ്രത്തെ തലോടിയും യു.ഡി.എഫിനെ തള്ളിയും മുഖ്യമന്ത്രി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെ തലോടിയും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയന്‍. 1996ല്‍ ആരംഭിച്ച പദ്ധതി യാഥാര്‍ഥ്യമാവാന്‍ 2018 വരെ കാത്തിരിക്കേണ്ടി വന്നത് ഇടക്കു വന്ന ഭരണകൂടങ്ങള്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കിയതിനാലാണെന്നും യു.ഡി.എഫിനെ നേരിട്ടു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനങ്ങളുടെ സര്‍വിസ് തുടങ്ങുന്നതിനുള്ള അനുമതിയുടെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. അനുകൂലമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യോമയാന മന്ത്രിയായി സുരേഷ് പ്രഭു ചുമതലയേറ്റതു മുതല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ താല്‍പര്യപൂര്‍വം പരിഗണിക്കുന്നുണ്ട്. കണ്ണൂരിനെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറ്റുന്നതില്‍ വ്യോമയാന വകുപ്പിന്റെയും വ്യോമയാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും വലിയ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."