ഓണാഘോഷം ലഹരി വിമുക്തമാക്കാന്‍ ഷാഡോ പൊലിസ് രംഗത്ത്
കൊച്ചി: ഓണത്തിന് മുന്നോടിയായി നഗരത്തിലെ മയക്ക് മരുന്ന് മാഫിയയെ നിര്ജീവമാക്കുന്നതിനായി ഷാഡോ പൊലിസ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശിന്റെ നിര്‍ദേശ പ്രകാരം ശക്തമായ പരിശോധനകളാണ് നഗരത്തില്‍ പൊലിസ് നടത്തുന്നത്.
ഇന്നലെ നടന്ന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവും 52 ഓളം നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിദേശികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിരോധിത സിഗററ്റും പുകയില ഉത്പനങ്ങള്‍ മൊത്ത കച്ചവടം ചെയ്യുന്നയാളടക്കം മൂന്ന് പേര് പൊലിസ് പിടിയിലായി. ഗാന്ധിനഗര്‍ ഉദയാ കോളനി സ്വദേശി പ്രതീഷ് കുമാര്‍ (29), വൈപ്പിന്‍ ഞാറക്കല്‍ സ്വദേശി വിമല്‍ (23), കുറ്റ്യാടി സ്വദേശി അയൂബ് എന്നിവരാണ് പിടിയിലായത്.
പ്രതീഷ്കുമാറില് നിന്നും ഒന്നര കിലോ കഞ്ചാവും തൂക്കുന്നതിനുളള ചെറിയ ഇലക്ട്രോണിക്ക് ത്രാസ്, പ്ലാസ്റ്റിക് പാക്കറ്റ്, സീല്‍ ചെയ്യുന്ന യന്ത്രം എന്നിവ കണ്ടെടുത്തു. ഇയാള്‍ക്കെതിരേ കുമളി സ്റ്റേഷന് പരിധിയില്‍ ഏഴോളം പൊലിസ്, എക്സൈസ് കേസുകള്‍ നിലവിലുണ്ട്. എര്‍ണാകുളം റൂററിലെ മൂന്നോളം പൊലിസ് സ്റ്റേഷനുകളിലെ എന്‍.ഡി.പി.എസ് കേസുകളിലെ പ്രതിയായ ഞാറക്കല്‍ സ്വദേശി വിമലിനെ ഓള്‍ഡ് റയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും ലഹരി ഗുളികകള്‍ കൈമാറ്റം ചെയ്യുന്നതിനിടയില്‍ പിടികൂടിയത്.
കഴിഞ്ഞയാഴ്ച ഷാഡോ ടീം നഗരത്തില്‍ നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മൂന്നിടങ്ങളില്‍ നിന്നായി കഞ്ചാവും ലഹരിമരുന്നു കളുമടക്കം ഏഴ് പേരെ പിടികൂടിയിരുന്നു. ഷാഡോ എസ്.ഐ ഹണി കെ ദാസ്, സെന്‍ട്രല്‍ എസ്.ഐ ജോസഫ് സാജന്, സൗത്ത് എസ്.ഐ ദ്വിജേഷ്, എ.എസ്.ഐ നാസര്‍ സി.പി.ഒമാരായ ഹരിമോന്, അഫ്സല്, സാനുമോന്, വിനോദ്, സാനു ,യൂസഫ്, ഷൈമോന്‍, അനില്‍, രാഹുല്‍ തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."