അപകടങ്ങള്‍ ഒഴിവാക്കാന്‍ പാലങ്ങളില്‍ റെഡ് റോസിന്റെ ലൈഫ് ബോയകള്‍
മട്ടാഞ്ചേരി: അപകട മരണങ്ങള്‍ ഒഴിവാക്കാന്‍ കൊച്ചിയിലെ മൂന്നു പാലങ്ങളില്‍ സംരക്ഷണവലയം. പാലങ്ങളില്‍ നിന്നും കായലിലേക്ക് ചാടിയുള്ള ആത്മഹത്യകള്‍ അധികരിച്ചു വരുന്ന ഈ ഘട്ടത്തില്‍ അതിനു ഒരു വിരാമമിടുക എന്ന ലക്ഷ്യത്തോടെ കൊച്ചി റെഡ് റോസ് സൊസൈറ്റിയാണ് പാലങ്ങളില്‍ ലൈഫ് ബോയകള്‍ സ്ഥാപിച്ചത്.
തേവര വിക്രാന്ത് പാലം, മട്ടാഞ്ചേരി ജി.സി.ഡി.എ പാലം എന്നിവിടങ്ങളില്‍ നാലു വീതവും മട്ടാഞ്ചേരി ഹാര്‍ബര്‍ പാലത്തില്‍ മൂന്നും ബോയകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആത്മഹത്യകള്‍ കൂടാതെ മല്‍സ്യതൊഴിലാളികള്‍ വഞ്ചി മറിഞ്ഞും അപകടത്തില്‍ പെടാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ പാലത്തിലും കരയില്‍ നില്‍ക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനാവാതെ കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുന്നു.
രക്ഷാ പ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും പലരും മരണത്തിനു കീഴടങ്ങിയിട്ടുണ്ടാവും. രണ്ടു വര്‍ഷം മുന്‍പ് തേവര വിക്രാന്ത് പാലത്തില്‍ നിന്നും ചാടിയ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ചാടിയ യുവ നാവികന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങി മരിച്ചത് ഇന്നും നൊമ്പരമായി അവശേഷിക്കുന്നു.
വെള്ളത്തില്‍ മുങ്ങിത്താഴുന്ന ആത്മഹത്യക്കു ശ്രമിച്ച ആള്‍ക്കും ഒരു കച്ചി തുരുമ്പു ലഭിച്ചാല്‍ രക്ഷപെടാനുളള ശ്രമം നടത്തും ഈ സാഹചര്യത്തില്‍ ലൈഫ് ബോയ എറിഞ്ഞു കൊടുക്കാനായാല്‍ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസമാണ് ഇതിനു പ്രേരിപ്പിച്ചതെന്ന് സംഘടനാ പ്രസിഡന്റ് മുഹമ്മദ് ജെറീസ് പറഞ്ഞു.
മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ക്യാപ്റ്റന്‍ ഗൗരി പ്രസാദ് ബിസ്വാന്‍ മുഖ്യാതിഥിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."