മുസ്ലിം ലീഗ് പ്രകടനവും പൊതു സമ്മേളനവും
വണ്ടിപ്പെരിയാര്‍: വര്‍ഗീയതയ്ക്കെതിരേ ബഹുസ്വരതയാണ് മറുപടിയെന്ന മുസ്ലിം യൂത്ത് ലീഗിന്റെ പ്രമേയം വിശദീകരിച്ചു കൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയപരിപാടികള്ക്കെതിരേ മുസ്ലിം ലീഗ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. പീരുമേട് മണ്ഡലം പ്രസിഡന്റ് ടി.എച്ച് അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന് കൊട്ടാരത്തില്‍ അധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് ദേശിയ കൗണ്‍സില്‍ അംഗം ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി.
അറബി ഭാഷ സമരത്തിലെ രക്തസാക്ഷികളെ അനുസ്മരണവും, ശിഹാബ് തങ്ങള്‍ അനുസ്മരണവും നടന്നു. സുധീര്‍.കെ, എം.ബി താഹിര്‍, അബുതാഹിര്‍, അന്‍വര്‍ ഹസ്സന്, ടി.എ മാഹിന്‍, ജാഫര്‍, ഹസീബ്.പി.എ, ടി.കെ.നവാസ്, സല്മാന് ഹനീഫ് ഷിജി കെ ഹനീഫ,സബീര്‍ കെ.എസ്, നിസാമുദീന്‍ പി.എം, അബ്ദുള്‍ സുല്‍ഫിക്കര്‍, കെ.ബി നസീബ്, അബ്ബാസ് കെ.എം, എ.മുഹമ്മദ് ഷാജി, മൈദീന് കുട്ടി, ഫൈസല്‍ കിണറ്റിന്‍കര, ഷെഫീഖ് പരീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."