ബിവറേജസ് സമരം; വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം
നെയ്യാറ്റിന്‍കര: ദേശീയപാതയോരത്ത് ബാലരാമപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് അവിടെ നിന്നും പനയത്തേരിയിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത എം.വിന്‍സെന്റ് എം.എല്‍.എയ്ക്കെതിരേ ബാലരാമപുരം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-മൂന്ന് ഇന്നലെ ജാമ്യം അനുവദിച്ചു.
സമരത്തിനിടെ ബിവറേജസ്-പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ജോലി തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചുയെന്നുമായിരുന്നു കേസ്. ഈ കേസില്‍ ഒന്നാം പ്രതിയായ വിന്‍സെന്റിന് ജാമ്യക്കാരെ ഹാജരാക്കുന്നതിന് പുറമേ പൊതുമുതല്‍ നാശ നഷ്ടപ്പെട്ട വകയില്‍ 2000 രൂപയും നി ക്ഷേപിക്കണമെന്നും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആനിവര്ഗീസിന്റെ ഉത്തരവില്‍ പറയുന്നു.
സ്ത്രീ പീഡനക്കേസില്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന വിന്‍സെന്റിനെ കഴിഞ്ഞദിവസമാണ് ഈ കേസില്‍ കോടതി റിമാന്റ് ചെയ്തത്. ഇന്ന് ജാമ്യക്കാരെ കോടതിയില്‍ ഹാജരാക്കിയാല്‍ തന്നെ സ്ത്രീ പീഡനക്കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ വിന്‍സെന്റിന് ജയില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."