നെല്‍വയല്‍ നികത്തിയ സംഭവം: റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം മാത്തൂര്‍ പാടശേഖരത്തില്‍ സ്വകാര്യ കമ്പനി നെല്‍വയല്‍ നികത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് വെള്ളറക്കാട് വില്ലേജ് ഓഫിസറോട് ആവശ്യപ്പെട്ടു. വെള്ളറക്കാട് വില്ലേജ് ഓഫിസിന് സമീപമാണ് സ്വകാര്യ ടാര്‍ മിക്സിങ് കമ്പനി വന്‍തോതില്‍ നെല്‍വയല്‍ നികത്തുന്നത്. റവന്യൂ, കൃഷി വകുപ്പുകള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കടങ്ങോട് ലോക്കല്‍ കമ്മിറ്റി പരാതി സമര്‍പ്പിച്ചതായി അവകാശപ്പെടുമ്പോഴും നിലം നികത്തല്‍ തടസമില്ലാതെ തുടരുകയാണ്. പന്നിത്തടം എര്‍ത്ത് മൂവേഴ്സെന്ന കമ്പനിക്ക് ഓഫിസ് നിര്‍മിക്കുന്നതിന് അഞ്ച് സെന്റ് നികത്താന്‍ മുന്‍പ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് ഇപ്പോള്‍ അര ഏക്കറിലധികം നെല്‍വയല്‍ നികത്തിയെടുക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
നികത്തിയ സ്ഥലത്ത് ടാര്‍ മിക്സിങ് യൂണീറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി മെറ്റലും കരിങ്കല്‍ പൊടിയുംവന്തോതില് സംഭരിച്ചിരിക്കുകയാണ്. ഈ അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."