തട്ടിപ്പ് കേസ് പ്രതികളെ റിമാന്‍ഡ് ചെയ്തു
മാള: തട്ടിപ്പ് കേസില്‍ മാള പൊലിസ് അറസ്റ്റ് ചെയ്തവരെ റിമാന്‍ഡ് ചെയ്തു. ഒല്ലര്‍ തൈക്കാട്ടുശ്ശേരി എടക്കുന്നി കൊട്ടനാട്ട് ഉല്ലാസ് (42), എറണാകുളം പള്ളുരുത്തി കടേഭാഗം തണ്ടാശ്ശേരി ഷീജ കാര്‍ത്തികേയന്‍ (അലിയാസ് സിനി 40) എന്നിവരേയാണ് ഇന്നലെ അറസ്റ്റ് ചെയ്ത് ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഒല്ലൂരിലെ മേന്‍ ലിമിറ്റഡ് എന്ന ഒരു ധനകാര്യ സ്ഥാപനത്തെ വഞ്ചിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ധനകാര്യ സ്ഥാപനത്തിലെ ബോണിയുടെ പരാതിയിലാണ് നടപടി.
ഉല്ലാസും ഷീജയും ഒല്ലൂരിലെ സ്ഥാപനത്തില്‍ നിന്നും ആറ് ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. മാള അഷ്ടമിച്ചിറയിലെ ഒരു സ്വര്‍ണ്ണാഭരണ കടയില്‍ ഒരു കുറിയുണ്ടെന്നും ആറ് ലക്ഷം രൂപ കൂടി നല്‍കിയാല്‍ 40 പവന്‍ സ്വര്‍ണ്ണം ലഭിക്കുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ആറ് ലക്ഷം രൂപ കൈക്കലാക്കിയത്. അതില്‍ 32 പവന്‍ ധനകാര്യ സ്ഥാപനത്തില്‍ പണയം വെക്കാമെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു. കോട്ടമുറിയിലുള്ള ഒരാളെ പിതാവായി തെറ്റിദ്ധരിപ്പിച്ച് ഷീജയോടൊപ്പം സ്വര്‍ണ്ണക്കടയില്‍ കയറ്റി. അതേസമയം ഉല്ലാസ് പുറത്ത് നില്‍ക്കുകയായിരുന്നു. ആറ് ലക്ഷത്തില്‍ നിന്നും ഷീജ ജ്വല്ലറിയില്‍ കൊടുക്കുവാനുണ്ടായിരുന്ന 2.3 ലക്ഷം രൂപ കൊടുത്തു. ബാക്കിയുള്ള 3.7 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷം രൂപ അച്ചനെന്ന് പറയുന്നയാള്‍ കൈക്കലാക്കി. ആറ് ചെക്ക് ലീഫുകളും 200 രൂപയുടെ ബോണ്ട് പേപ്പറും കൊണ്ടുവരാമെന്ന് പറഞ്ഞാണയാള്‍ മുങ്ങിയത്. ഷീജ നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."