HOME
DETAILS

മാരേക്കാട് പാലം നിര്‍മാണത്തിലെ അപാകത പരിഹരിച്ചു

ADVERTISEMENT
  
backup
December 11 2018 | 05:12 AM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be-2

മാള: മാരേക്കാട് പാലത്തിന്റെ നിര്‍മാണത്തിലെ അപാകത പരിഹരിച്ചു മൂന്നു വര്‍ഷം മുന്‍പ് നിര്‍മിച്ച മാരേക്കാട് പാലം റോഡിനേക്കാള്‍ രണ്ട് അടി ഉയരത്തിലായിരുന്നു. ഇതു കാരണം റോഡില്‍ നിന്ന് പാലത്തിലേക്ക് വേഗതയില്‍ കയറുന്ന വാഹനങ്ങളും പാലത്തില്‍ നിന്ന് റോഡിലേക്കിറങ്ങുന്ന വാഹനങ്ങളും നിയന്ത്രണം വിട്ടുള്ള അപകട സാധ്യതയുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്കാണ് കൂടുതല്‍ അപകട ഭീഷണിയുണ്ടായിരുന്നത്. ഈ പ്രശ്‌നം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. അഷ്ടമിച്ചിറയില്‍ നിന്നു മാരേക്കാട് വഴി കുന്നത്തേരി വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡിന്റെ ശോച്യാവസ്ഥയും പരിഹരിച്ചു. കുഴികള്‍ നിറഞ്ഞ് തകര്‍ന്ന് കിടന്നിരുന്ന റോഡ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ണമായും വീണ്ടും ടാറിങ് നടത്തി. റോഡ് നിര്‍മാണം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും പാടെ തകര്‍ന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. റോഡിന്റെ പല ഭാഗത്തും വലിയ കുഴികളാണുണ്ടായിരുന്നത്. റോഡ് നിര്‍മാണത്തോടൊപ്പം വെള്ളം ഒഴുകി പോകുന്നതിനുള്ള കാന നിര്‍മാണം നടത്താത്തതാണ് മഴ വെള്ളം കുത്തിയൊഴുകി റോഡ് വേഗം തകരാന്‍ കാരമായതെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടാതെ റോഡ് നിര്‍മാണത്തിനായി ആവശ്യമായ മെറ്റീരിയല്‍സ് വേണ്ട അളവില്‍ ഉപയോഗിക്കാത്തതും റോഡ് തകര്‍ച്ചക്ക് ആക്കം കൂട്ടിയതായി ആക്ഷേപമുണ്ടായിരുന്നു. റോഡിലെ കുഴികള്‍ അടക്കുന്നതിനും പാലം നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് അറ്റകുറ്റപണി നടത്തിയത്.
മാള പഞ്ചായത്തിലെ മാരേക്കാടിനേയും പുത്തന്‍ചിറ പഞ്ചായത്തിലെ കുന്നത്തേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമായതോടെ പ്രദേശവാസികള്‍ ഏറെക്കാലമായി അനുഭവിച്ചിരുന്ന യാത്ര ക്ലേശത്തിന് പരിഹാരമായെങ്കിലും ഇത് വഴി ബസ് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  a month ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  a month ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  a month ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  a month ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  a month ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  a month ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  a month ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  a month ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  a month ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  a month ago