കോങ്ങാട് ബസ്സ്റ്റാന്‍ഡിനകത്ത് മേല്‍ക്കൂരയില്ല: യാത്രക്കാര്‍ പൊരിവെയിലത്ത്
കോങ്ങാട്: പാലക്കാട് -ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയിലെ പ്രധാനകേന്ദ്രമായ കോങ്ങാട് നഗരത്തിലെ ബസ് സ്റ്റാന്റില്‍ മേല്‍ക്കൂരയില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നൂറുകണക്കിനു ബസുകളും ആയിരക്കണക്കിനു യാത്രക്കാരും വന്നുപോകുന്ന സ്റ്റാന്റിനകത്തെ മേല്‍ക്കൂര നിര്‍മ്മാണം കാലങ്ങളായി കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്.
സ്റ്റാന്റിനകത്ത് കാത്തിരിപ്പുകേന്ദ്രങ്ങളുണ്ടെങ്കിലും ഇരുഭാഗവും സ്ത്രീകള്‍ കൈയടക്കിയതിനാല്‍ പുരുഷന്‍മാര്‍ വെയിലത്തു നില്‍ക്കേണ്ട ഗതികേടിലാണ്. പാലക്കാടുനിന്ന് ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, തൃശ്ശൂര്‍, കല്ലടിക്കോട്, പുലാപ്പറ്റ എന്നിവടങ്ങളിലേയ്ക്കും തിരിച്ചും നിരവധി ബസുകളാണ് ദിനംപ്രതി വന്നു പോകുന്നത്. പലപ്പോഴും യാത്രക്കാര്‍ നിര്‍ത്തിയിടുന്ന ബസുകളുടെ തണലിലാണ് നില്‍ക്കുന്നത്. പാലക്കാട്- ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ സ്റ്റാന്റില്‍ കയറിയാല്‍ ഉടന്‍ പോകുമെന്നിരിക്കെ യാത്രക്കാര്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ നില്‍ക്കാതെ പുറത്താണ് നില്‍ക്കുന്നത്. തിങ്കളാഴ്ച ദിവസം കോങ്ങാട് ചന്തനടക്കുന്നതിനാല്‍ സ്റ്റാന്റിനകം വ്യാപാരികളുടെയും ചന്തയ്ക്കു വരുന്നവരുടെയും തിരക്കാണ്. ദീര്‍ഘദൂര ബസുകളും കൂടുതല്‍ സമയം കഴിഞ്ഞുപോകുന്ന മറ്റുബസുകളും സ്റ്റാന്റില്‍ പലയിടത്തായിട്ടാണ് നിര്‍ത്തിയിടുന്നത്. സ്റ്റാന്റിനകത്തെ ഭൂരിഭാഗം സ്ഥലവും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ മേല്‍ക്കൂര നിര്‍മാണത്തിന് പഞ്ചായത്ത് മനസുവെക്കണം. മേല്‍ക്കൂര സാധ്യമായാല്‍ കൂടുതല്‍ യാത്രക്കാര്‍ക്കും ബസുകള്‍ക്കും വെയിലും മഴയും കൊള്ളാതെ നില്‍ക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."