കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു: മുനവ്വറലി തങ്ങള്‍
മണ്ണാര്‍ക്കാട്: ഭരണഘടനാ മൂല്യങ്ങളെ കാറ്റില്‍ പറത്തിയും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം നിരാകരിച്ചുമാണു വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ നയിക്കുന്ന കേന്ദ്ര ഭരണകൂടം ഇന്നു നിലനില്‍ക്കുന്നതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
ലോക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വിഭിന്നമാക്കുന്നത് മതനിരപേക്ഷ ബഹുസ്വരതയുടെയും ജനാധിപത്യ സംസ്‌കാരത്തിന്റെയും പാരമ്പര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിനു മങ്ങലേല്‍പിച്ചിരിക്കുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയ ശക്തികള്‍ രാജ്യത്തു പിടിമുറുക്കുകയാണ്. ജാതിമത വിവേചനങ്ങളുടെ പേരില്‍ മനുഷ്യര്‍ തെരുവില്‍ കൊല്ലപ്പെടുന്ന കാഴ്ച രാജ്യം കണ്ടു കൊണ്ടിരിക്കുന്നു. വസ്ത്രധാരണത്തിന്റെയും ഭക്ഷണശീലങ്ങളുടെയും പേരില്‍ ന്യൂനപക്ഷ സമൂഹങ്ങളിലെ നൂറുകണക്കിനു നിരപരാധികള്‍ക്കു ജീവന്‍ നഷ്ടപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ക്കു പോലും ജീവനും മാനവും നഷ്ടപ്പെടുന്നു. ഭരണകൂട അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാസാംസ്‌കാരിക പ്രവര്‍ത്തകരെയും മനുഷ്യാവകാശ പൗരാവകാശ പ്രവര്‍ത്തകരെയും കൊന്നൊടുക്കുകയോ ജയിലിലടക്കുകയോ ചെയ്ത് എന്‍.ഡി.എ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധത പ്രകടമാക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് ലീഗ് യുവജനയാത്രയില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."